• Logo

Allied Publications

Middle East & Gulf
കേ​ളി സംഘടിപ്പിക്കുന്ന ക്യാ​ന്പ് "ക​രു​ത​ലും കാ​വ​ലും' വെ​ള്ളി​യാ​ഴ്ച
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന "ക​രു​ത​ലും കാ​വ​ലും' എ​ന്ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ അ​ൽ യാ​സ്മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും രോ​ഗ​നി​ർ​ണ​യ ക്യാ​മ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കുന്നേരം നാ​ലു വ​രെ നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഐ​ഡി ര​ജി​സ്റ്റ്ട്രേ​ഷ​ൻ പ്ര​വാ​സി​ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പ്ര​വാ​സി ക്ഷേ​മ​നി​ധി ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങി പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ൽ​കും.

ഒ​പ്പം ത​ന്നെ മ​ലാ​സി​ലെ നൂ​റാ​ന പോ​ളി​ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് രാ​വി​ലെ 10 മു​ത​ൽ ഉച്ചകഴിഞ്ഞ് മൂന്ന് മ​ണി വ​രെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും നാലു മു​ത​ൽ ഡോ​. അ​ബ്ദു​ൾ അ​സീ​സ് ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളെ​കു​റി​ച്ചും ഡോ​.​ കെ.ആ​ർ ജ​യ​ച​ന്ദ്ര​ൻ ആ​രോ​ഗ്യ രം​ഗ​ത്തെ ക​രു​ത​ലും കാ​വ​ലും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന പ്ര​ഭാ​ഷ​ണ​വും പ്രാ​ഥ​മിക മു​ൻ​ക​രു​ത​ലു​ക​ളെ കു​റി​ച്ച് ഡോ​. എ​ൻ. ആ​ർ. സ​ഫീ​റും ന​ട​ത്തു​ന്ന ആ​രോ​ഗ്യ ബോ​ധ​വത്ക​ര​ണ ക്ലാ​സു​ക​ളും അ​ര​ങ്ങേ​റും.

സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നൗ​ഫ​ൽ 053 862 9786, മു​കു​ന്ദ​ൻ 050 944 1302, സിം​നേ​ഷ് 056 975 6445, ഗി​രീ​ഷ് കു​മാ​ർ 050 090 5913 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പെ​ടാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച