• Logo

Allied Publications

Americas
ട്രം​പി​നു ര​ണ്ടാ​മൂ​ഴം
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​ന് വൈ​റ്റ് ഹൗ​സി​ലേ​ക്ക് ച​രി​ത്ര​പ​ര​മാ​യ തി​രി​ച്ചു​വ​ര​വ്. 538 അം​ഗ ഇ​ല​ക്‌​ട​റ​ൽ വോ​ട്ടി​ൽ ഫ​ലം പു​റ​ത്തു​വ​ന്ന​തി​ൽ 279 നേ​ടി​യാ​ണ് ട്രം​പ് വി​ജ​യം ഉ​റ​പ്പി​ച്ച​ത്. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ ക​മ​ല ഹാ​രി​സാ​യി​രു​ന്നു എ​തി​ർ​സ്ഥാ​നാ​ർ​ഥി. ക​മ​ല​യ്ക്ക് 223 വോ​ട്ടാ​ണു കി​ട്ടി​യ​ത്. 270 വോ​ട്ടാ​ണു വി​ജ​യ​ത്തി​നു വേ​ണ്ട​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളാ​ണ് എ​ഴു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ട്രം​പ്. 132 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം പ​രാ​ജ​യ​പ്പെ​ട്ട​യാ​ൾ വീ​ണ്ടും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

ര​ണ്ടു ത​വ​ണ​യും വ​നി​ത​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ്ര​സി​ഡ​ന്‍റാ​യെ​ന്ന റി​ക്കാ​ർ​ഡും ട്രം​പ് സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ നാ​ൽ​പ്പ​ത്തി​യേ​ഴാം പ്ര​സി​ഡ​ന്‍റാ​കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പ് ജ​നു​വ​രി 20നു ​സ്ഥാ​ന​മേ​ൽ​ക്കും.

ജ​ന​കീ​യ വോ​ട്ടി​ലും മു​ന്നി​ലെ​ത്തി​യ​ത് ട്രം​പാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ജ​ന​കീ​യ വോ​ട്ടി​ന്‍റെ 51 ശ​ത​മാ​ന​ത്തി​ലേ​റെ ല​ഭി​ച്ചു. ക​മ​ല ഹാ​രി​സി​ന് 47.4 ശ​ത​മാ​നം ജ​ന​കീ​യ വോ​ട്ടാ​ണു ല​ഭി​ച്ച​ത്. 2017ൽ ​ട്രം​പ് പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ൾ ജ​ന​കീ​യ വോ​ട്ടി​ൽ മു​ന്നി​ലെ​ത്തി​യ​ത് എ​തി​രാ​ളി ഹി​ല്ല​രി ക്ലി​ന്‍റ​നാ​യി​രു​ന്നു.

“അ​ഭൂ​ത​പൂ​ർ​വ​വും ശ​ക്ത​വു​മാ​യ ജ​ന​വി​ധി അ​മേ​രി​ക്ക ന​മു​ക്ക് ത​ന്നു. ഇ​ത് അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ ഉ​ജ്വ​ല വി​ജ​യ​മാ​ണ്”​ട്രം​പ് പ​റ​ഞ്ഞു. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ഫ്ലോ​റി​ഡ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ അ​ണി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​യ ജെ.​ഡി. വാ​ൻ​സ് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​കും.

നോ​ർ​ത്ത് ക​രോ​ളൈ​ന, ജോ​ർ​ജി​യ, പെ​ൻ​സി​ൽ​വേ​നി​യ, വി​സ്കോ​ൺ​സി​ൻ, മി​ഷി​ഗ​ൺ, നെ​വാ​ഡ, അ​രി​സോ​ണ എ​ന്നീ ഏ​ഴു ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നേ​ടി​യ മു​ൻ​തൂ​ക്ക​മാ​ണ് ട്രം​പി​നു വി​ജ​യ​മൊ​രു​ക്കി​യ​ത്. 2020ൽ ​ഈ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​റെ​ണ്ണ​ത്തി​ൽ ജോ ​ബൈ​ഡ​നാ​ണു ലീ​ഡ് നേ​ടി​യ​ത്.

ഫ്ളോ​റി​ഡ, ടെ​ക്സ​സ്, സൗ​ത്ത് ക​രോ​ളൈ​ന, ഇ​ന്ത്യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ട്രം​പി​നൊ​പ്പം നി​ല​കൊ​ണ്ടു. ക​ലി​ഫോ​ർ​ണി​യ, ന്യൂ​യോ​ർ​ക്ക്, ന്യൂ​മെ​ക്സി​ക്കോ, വി​ർ​ജീ​നി​യ തു​ട​ങ്ങി​യ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ നി​ല​നി​ർ​ത്തി. ക​റു​ത്ത വ​ർ​ഗ​ക്കാ​രു​ടെ​യും ലാ​റ്റി​ൻ അ​മേ​രി​ക്ക​ക്കാ​രു​ടെ​യും പി​ന്തു​ണ പൂ​ർ​ണ​മാ​യി ല​ഭി​ക്കാ​ത്ത​താ​ണ് ക​മ​ല ഹാ​രി​സി​ന്‍റെ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ​ക്കു ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. 100 സീ​റ്റു​ക​ളു​ള്ള സെ​ന​റ്റി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 51 സീ​റ്റാ​ണ്. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നാ​ണു സൂ​ച​ന. സെ​ന​റ്റി​നൊ​പ്പം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​ത് ഡോ​ണ​ൾ​ഡ് ട്രം​പി​നെ കൂ​ടു​ത​ൽ ക​രു​ത്ത​നാ​ക്കും.

“സു​വ​ർ​ണ​യു​ഗം സൃ​ഷ്ടി​ക്കും”

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ ജ​ന​ത​യു​ടെ മ​ഹ​ത്താ​യ വി​ജ​യ​മെ​ന്നാ​ണു പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നെ ഡോ​ണ​ൾ​ഡ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഫ്ളോ​റി​ഡ​യി​ലെ പാം ​ബീ​ച്ചി​ലെ പാം ​ബീ​ച്ച് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ജ​ന​ക്കൂ​ട്ട​ത്തോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

അ​മേ​രി​ക്ക​യ്ക്ക് ഒ​രു സു​വ​ർ​ണ​യു​ഗം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ്. അ​മേ​രി​ക്ക​യെ വീ​ണ്ടും മ​ഹ​ത്ത​ര​മാ​ക്കു​ന്ന​തി​ന് ഈ ​വി​ജ​യം സ​ഹാ​യി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ശ​ക്ത​വും സ​മൃ​ദ്ധ​വു​മാ​യൊ​രു അ​മേ​രി​ക്ക കെ​ട്ടി​പ്പ​ടു​ക്കും വ​രെ വി​ശ്ര​മ​മി​ല്ല. എ​ല്ലാ ദി​വ​സ​വും ശ​രീ​ര​ത്തി​ലെ ഓ​രോ ജീ​വ​ശ്വാ​സ​വും ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി പോ​രാ​ടാ​ന്‍ ഉ​പ​യോ​ഗി​ക്കും. ന​മ്മു​ടെ രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ന്‍ പോ​കു​ക​യാ​ണ് നാം.

​ന​മ്മു​ടെ അ​തി​ര്‍​ത്തി​ക​ള്‍ ഉ​റ​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ശ​ത​കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കി​നെ പു​തി​യൊ​രു ന​ക്ഷ​ത്ര​ത്തി​ന്‍റെ പി​റ​വി​യെ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്.

ഭാ​ര്യ മെ​ലാ​നി​യ ഉ​ൾ​പ്പെ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ.​ഡി. വാ​ന്‍​സ്, ഭാ​ര്യ​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ ഉ​ഷ എ​ന്നി​വ​രും ട്രം​പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.