• Logo

Allied Publications

Americas
സ്വിം​ഗ് സ്റ്റേ​റ്റു​ക​ളും ഒ​പ്പം​നി​ന്നു, വി​ജ​യ​മു​റ​പ്പി​ച്ച് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി; ന​ന്ദി​പ​റ​ഞ്ഞ് ട്രം​പ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​മു​റ​പ്പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തേ​രോ​ട്ടം. 247 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ള്‍ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ ട്രം​പ് ഇ​തി​ന​കം നേ​ടി​ക്ക​ഴി​ഞ്ഞു​വെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

210 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ്‌ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സി​ന് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. 538 ഇ​ല​ക്‌​ട​റ​ല്‍ കോ​ള​ജ് വോ​ട്ടി​ല്‍ 270 വോ​ട്ട് നേ​ടു​ന്ന​യാ​ള്‍ വൈ​റ്റ് ഹൗ​സി​ലെ​ത്തും. വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ 23 സം​സ്ഥാ​ന​ങ്ങ​ള്‍ ട്രം​പി​നൊ​പ്പം നി​ല്ക്കു​മ്പോ​ൾ 11 സം​സ്ഥാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ക​മ​ല​യ്‌​ക്കൊ​പ്പ​മു​ള്ള​ത്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​ര്‍​ണാ​യ​ക​മാ​യി സ്വാ​ധീ​നി​ക്കു​ന്ന സ്വിം​ഗ് സ്റ്റേ​റ്റു​ക​ളാ​യ പെ​ന്‍​സി​ല്‍​വാ​നി​യ, അ​രി​സോ​ണ, ജോ​ര്‍​ജി​യ, മി​ഷി​ഗ​ണ്‍, നെ​വാ​ഡ, നോ​ര്‍​ത്ത് കാ​ര​ളൈ​ന, വി​സ്‌​കോ​ൺ​സി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ട്രം​പാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

സ്വിം​ഗ് സ്റ്റേ​റ്റു​ക​ളി​ൽ നോ​ർ​ത്ത് കാ​ര​ളൈ​ന മാ​ത്ര​മാ​ണ് നേ​ര​ത്തെ ട്രം​പി​നൊ​പ്പം നി​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഏ​ഴും ട്രം​പി​നൊ​പ്പ​മാ​ണ്. അ​തേ​സ​മ​യം, നെ​ബ്രാ​സ്‌​ക​യി​ല്‍​നി​ന്ന് ഡെ​ബ് ഫി​ഷ​ര്‍ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ യു​എ​സ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സെ​ന​റ്റി​ലും റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി ഭൂ​രി​പ​ക്ഷം നേ​ടി​ക്ക​ഴി​ഞ്ഞു.

വി​ജ​യ​മു​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ ഡോ​ണ​ൾ​ഡ് ട്രം​പ് ഫ്ളോ​റി​ഡ​യി​ൽ അ​ണി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഔ​ദ്യോ​ഗി​ക​മാ​യി വി​ജ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സ്വ​യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​സം​ഗം.

നാം ​ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്, ഇ​ത് രാ​ജ്യം ഇ​തു​വ​രെ കാ​ണാ​ത്ത രാ​ഷ്ട്രീ​യ വി​ജ​യ​മാ​ണ്. അ​മേ​രി​ക്ക​യു​ടെ സു​വ​ർ​ണ​കാ​ല​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ട്രം​പ് പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഭാ​ര്യ മെ​ലാ​നി​യ​യ്ക്കും ട്രം​പ് ന​ന്ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ണി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ക​മ​ല ഹാ​രി​സ് ത​ന്‍റെ ഇ​ല​ക്ഷ​ന്‍ നൈ​റ്റ് പ്ര​സം​ഗം റ​ദ്ദാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.