• Logo

Allied Publications

Middle East & Gulf
നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​റ്റ് വാ​ർ​ഷി​കം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കുന്ന നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​റ്റ് 20ാം വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ "മേ​ഘം' മൈ​ദാ​ൻ ഹ​വ​ല്ലി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​ന് ഗം​ഭീ​ര​മാ​യി ന​ട​ന്നു.

വൈ​ദ്യു​തി ജ​ല മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ദേ​ഷ്ടാ​വും കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി അം​ഗ​വു​മാ​യ ഫ​ഹ​ദ് അ​ൽ അ​റാ​ദി​യാ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ​യും സം​ഗീ​ത​നി​ശ​യു​ടെ​യും തു​ട​ക്കം ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ഫ​ഹ​ദ് അ​ൽ അ​റാ​ദി നി​ർ​വ​ഹി​ച്ചു.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ജോ​ബ് കു​ര്യ​ന്‍റെ​യും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക അ​നി​ല രാ​ജീ​വി​ന്‍റെ​യും മി​ന്നു​ന്ന സം​ഗീ​ത പ്ര​ക​ട​ന​മാ​യി​രു​ന്നു സാ​യാ​ഹ്ന​ത്തിന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം. വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​റ്റ് നാ​ല് പ്ര​മു​ഖ വ്യ​ക്തി​ക​ളെ നാ​ഫോ ഗ്ലോ​ബ​ൽ ബി​സി​ന​സ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

സം​രം​ഭ​ക​ത്വ അ​വാ​ർ​ഡ് റോ​യ​ൽ സീ​ഗ​ൾ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സു​നി​ൽ പ​റ​ക്ക​പാ​ട​ത്ത്, എക്യു ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ സു​നി​ൽ മേ​നോ​ൻ എ​ന്നി​വ​ർ​ക്കും കോ​ർ​പ്പ​റേ​റ്റ് ഐ​ക്ക​ൺ അ​വാ​ർ​ഡ് ജ​സീ​റ എ​യ​ർ​വേ​യ്സി​ലെ ഡെ​പ്യൂ​ട്ടി സി​ഇ​ഒ​യും സി​എ​ഫ്ഒ​യു​മാ​യ കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​നും അ​ൽ റ​ഷീ​ദ് ഗ്രൂ​പ്പി​ലെ സി​എ​ഫ്ഒ പ്ര​ദീ​പ് മേ​നോ​നും ന​ൽ​കി.

കു​വൈ​റ്റി​ലെ രാ​ജ​കു​ടും​ബാം​ഗ​മാ​യ ഷൈ​ഖ ഇ​ൻ​തി​സാ​ർ അ​ൽ മു​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹി​ന്‍റെ ആ​ശം​സ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ബ​ദ​ർ ബ​രാ​ക്ക് വാ​യി​ച്ചു. നാ​ഫോ​യു​ടെ 20 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​രു സ്മ​ര​ണി​ക സ്പോ​ൺ​സ​ർ​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഫീ​നി​ക്സ് ഗ്രൂ​പ്പി​ന്‍റെ സി​ഒ​ഒ നി​ഷാ സു​നി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

നാ​ഫോ​യു​ടെ ക്ഷേ​മ സം​രം​ഭ​മാ​യ ന​ഫോ ഗ്ലോ​ബ​ൽ സ്നേ​ഹ​സ്പ​ർ​ശ​ത്തിന്‍റെ 20 പ്രോ​ജ​ക്റ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള ദൃ​ശ്യാ​വി​ഷ്കാ​ര​വും ന​ട​ന്നു. ഈ ​സം​രം​ഭ​ങ്ങ​ളി​ലെ സ​മ​ർ​പ്പ​ണ​ത്തി​നും നേ​തൃ​ത്വ​ത്തി​നും സ്നേ​ഹ സ്പ​ർ​ശം ചെ​യ​ർ​മാ​ൻ വി​ജ​യ​കു​മാ​ർ മേ​നോ​നെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ണ്ട് ന​വീ​ൻ സി.പി പ്ര​സം​ഗി​ച്ചു. നാ​ഫോ അ​ഡൈ്വ​സ​റി ബോ​ർ​ഡ് ചീ​ഫ് വി​ജ​യ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ കു​റു​പ്പ്, ലേ​ഡീ​സ് വിംഗ് ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ സു​നി​ത വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

രോ​ഹി​ത് ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഫോ​യു​ടെ ബാ​ലി​കാ ബാ​ല​ന്മാ​ർ ന​ട​ത്തി​യ നാ​ഫോ സിം​ഫ​ണി ഗ​ണേ​ശ സ്തു​തി​യും കേ​ര​ള​പ്പി​റ​വി ഗാ​ന​വും അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​കേ​ഷ് ഉ​ണ്ണി​ത്താ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്കു സ​മാ​പ​ന​മാ​യി.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച