• Logo

Allied Publications

Europe
ഇ​ന്ദി​രാ ഗാ​ന്ധി​ക്ക് സ്മ​ര​ണാ​ഞ്ച​ലി അ​ർ​പ്പി​ച്ച് ഒ​ഐ​സി​സി സ​റേ റീ​ജ​ൺ നേ​താ​ക്ക​ൾ ചു​മ​ത​ല​യേ​റ്റു
Share
ല​ണ്ട​ൻ: ഇ​ന്ത്യ​യു​ടെ ഉ​രു​ക്കു വ​നി​താ ഇ​ന്ദി​രാ ഗാ​ന്ധി​യു‌ടെ 40ാം ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ ഒ​ത്തു​കൂ​ടി​യ സ​റേ റീ​ജ​ൺ നേ​താ​ക്ക​ന്മാ​ർ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ഞ്ച​ലി അ​ർ​പ്പി​ക്കു​ക​യും മൗ​ന പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

ഒ​ഐ​സി​സി നാ​ഷ​ന​ൽ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​റേ റീ​ജ​ൺ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന ക​യ​റ്റം കി​ട്ടി നാ​ഷ​ണ​ൽ ഭാ​ര​വ​ഹി​ക​ൾ ആ​യ​പ്പോ​ൾ വ​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​തും മീ​റ്റിം​ഗി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട​യാ​യി​രു​ന്നു.

ഒ​ഐ​സി​സി സ​റേ റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി​കു​ട്ടി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.



സാ​റേ റീ​ജ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ക​യും എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഗം​ഭീ​ര​മാ​യി വി​ജ​യി​പ്പി​ക്കാ​നും ത​ന്നെ സ​ഹാ​യി​ച്ച ഇ​പ്പോ​ൾ സ്ഥാ​ന​മൊ​ഴി​ഞ്ഞു നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് പോ​കു​ന്ന എ​ല്ലാ നേ​താ​ക്ക​ന്മാ​ർ​ക്കും അ​ധ്യ​ക്ഷ​ൻ വി​ത്സ​ൺ ജോ​ർ​ജ് ന​ന്ദി അ​ർ​പ്പി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ൽ എ​ത്തി​യ നേ​താ​ക്ക​ന്മാ​ർ അ​വ​രു​ടെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് സം​ഘ​ട​ന​യെ ശ​ക്ത​മാ​ക്കും എ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​സി​സി യു​കെ​യി​ലെ റീ​ജ​ണു​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ക്കാ​ല​ത്തും മു​ൻ​പ​ന്തി​യി​ലാ​ണ് സ​റേ റീ​ജ​ൺ എ​ന്നും റീ​ജ​ണ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു റീ​ജ​ണു​ക​ൾ​ക്ക് എ​ന്നും ഉ​ത്സാ​ഹം ന​ൽ​കു​ന്ന​താ​യി​രു​ന്നു എ​ന്നും ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി​കു​ട്ടി ജോ​ർ​ജ് ത​ന്‍റെ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട എ​ല്ലാ നേ​താ​ക്ക​ന്മാ​ർ​ക്കും എ​ല്ലാ​വി​ധ സ​ഹ​ക​ര​ങ്ങ​ളും ന​ൽ​കു​മെ​ന്നും അദ്ദേഹം ഉ​റ​പ്പു​ന​ൽ​കി.



സ്ഥാ​ന​മൊ​ഴി​യു​ന്ന സ​റേ റീ​ജ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ജോ​ർ​ജ് ത​ന്‍റെ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​ത്തി​നു ശേ​ഷം പ്ര​സ്ഥാ​ന​ത്തി​ന്‍റെ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​ഹ​ക​രി​ച്ച സ​റേ റീ​ജ​ണി​ലെ എ​ല്ലാ നേ​താ​ക്ക​ന്മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഹൃ​ദ​യ​ത്തിന്‍റെ ഭാ​ഷ​യി​ൽ ന​ന്ദി അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് ഒ​ഐ​സി​സി നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്റ​ഫ് അ​ബ്ദു​ള്ള, തോ​മ​സ് ഫി​ലി​പ്പ് (ജോ​ജി) എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗ​ങ്ങ​ളും അ​നു​മോ​ദ​ന പ്ര​സം​ഗ​ങ്ങ​ളും ന​ട​ത്തി.



നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബി​ജു വ​ർ​ഗീ​സ് ത​ന്‍റെ സ​റേ റീ​ജ​ൺ ട്ര​ഷ​റ​ർ സ്ഥാ​നം ഒ​ഴി​യു​ക​യും ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​തി​ന് ശേ​ഷം നീ​ക്കി​യി​രു​പ്പു​ക​ൾ പു​തി​യ ട്ര​ഷ​റു​ടെ പ​ക്ക​ലേ​ൽ​പ്പി​ക്കു​ന്നു എ​ന്ന​റി​യി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ലി​യ പോ​ൾ, നാ​ഷ​ണ​ൽ ജോ​യിന്‍റ് സെ​ക​ട്ട​റി ജോ​ർ​ജ് ജോ​സ​ഫ്, നാ​ഷ​ണ​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ന​ട​രാ​ജ​ൻ ചെ​ല്ല​പ്പ​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി നേ​താ​ക്ക​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.



പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ:

വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ ജേ​ക്ക​ബ്, വ​നി​ത വൈ​സ് പ്ര​സി​ഡ​ന്‍റ് കു​മാ​രി ന​ന്ദി​ത ന​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ്ലോ​ബി​റ്റ് ഒ​ലി​വ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന​ൽ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ അ​ജി ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ അ​ജീ​ഷ്‌ കെ. ​എ​സ്, ബി​ജു ഉ​തു​പ്പ്.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി ന​ട​ത്താ​മെ​ന്നും അ​തി​നാ​യി പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ്ലോ​ബി​റ്റ് ഒ​ലി​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ച് ദേ​ശീ​യ ഗാ​ന​ത്തോ​ട് അ​വ​സാ​നി​ച്ചു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.