• Logo

Allied Publications

Americas
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ ബ്ലെ​സ്ഡ് കു​ഞ്ഞ​ച്ച​ൻ ഇ​ട​വ​ക തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ബ്ലെ​സ്ഡ് കു​ഞ്ഞ​ച്ച​ൻ സി​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ളും ഇ​ട​വ​ക ദി​ന​വും ആ​ഘോ​ഷി​ച്ചു. വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ നൊ​വേ​ന​യും ജ​പ​മാ​ല സ​മ​ർ​പ്പ​ണ​വും തി​രു​നാ​ൾ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വ​ക​യി​ൽ ന​ട​ന്നു.

ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച തി​രു​നാ​ൾ തി​രു​ക്ക​ർമങ്ങ​ളി​ൾ​ക്ക് വി​കാ​രി​യും മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സോ​ജു വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ജേ​ക്ക​ബ് കി​ഴ​ക്കേ​പ​ള്ളി വാ​തു​ക്ക​ലാ​ണ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച​ത്.

നൊ​വേ​ന​യ്ക്കും ല​ദീ​ഞ്ഞി​നും ഫാ.​സോ​ജു വ​ർ​ഗീസ് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. വാ​ഴ്ത്ത​പ്പെ​ട്ട​ കു​ഞ്ഞ​ച്ച​ൻ തേ​വ​രു​പ​റ​മ്പി​ലി​ന്‍റെ രൂ​പ​ക്കൂ​ട് വ​ഹി​ച്ചു​കൊ​ണ്ട് മു​ത്തു​ക്കു​ട​ക​ളു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും പേ​പ്പ​ൽ പ​താ​ക​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ദേ​വാ​ല​യ​ത്തി​ൽ പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​ശേ​ഷി​പ്പ് എ​ഴു​ന്ന​ള്ളി​ച്ചു​കൊ​ണ്ട് ഫാ. ​ജേ​ക്ക​ബ് കി​ഴ​ക്കേ​പ​ള്ളി വൈ​ദി​ക​രും അ​തി​നു മു​ന്നി​ലാ​യി പ്ര​സു​ദേ​ന്തി​മാ​രാ​യ ത​ങ്ക​ച്ച​ൻ മാ​ത്യു കാ​ര​ക്കാ​ട്ട് കു​ടും​ബ​വും ഷാ​ജി മാ​ത്യു കാ​ര​ക്കാ​ട്ട് കു​ടും​ബ​വും പ്ര​ദ​ക്ഷി​ണം ന​ട​ത്തി.



തി​രുനാ​ൾ കു​ർ​ബാ​ന​യി​ൽ ജ​യ്മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​യ്സ​ൺ ആ​ന്‍റ​ണി ലി​ഞ്ജു, ലി​യ, ലീ​മ, ഇ​വാ എ​ന്നി​വ​ർ ചേ​ർ​ന്നു ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തി. സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി​യ ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തി​ൽ ഫാ. ​റോ​യി ക​ണ്ണ​ഞ്ചി​റ ര​ചി​ച്ച വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ പ്ര​ഘോ​ഷ​ണ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.



തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​ത് ​വ​രെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും ഗ​സ്റ്റ് ആ​ർ​ട്ടി​സ്റ്റു​ക​ളും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത, നൃ​ത്ത ക​ലാ പ​രി​പാ​ടി​ക​ൾ ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. ആ​ഷ്ലി മ​ത്താ​യി ക​ലാ​സ​ന്ധ്യ​ക്ക് കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.

റോ​യി മു​ട്ട​പ്പ​ള്ളി, തോ​മ​സ് ഡി​ക്രോ​സ്‌​സ്, ജ​യ്സ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഇ​ട​വ​ക സ്ത്രീ​ക​ൾ സം​ഘ​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ മി​ക​വു​റ്റ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി.



ഡെ​റ്റി ഡാ​ർ​ലി, ലി​ഷ ലി​ബി​ൻ, ലി​യ ജോ​യി തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ടോം ​തോ​മ​സ്, അ​ല​ക്സ് ജോ​സ​ഫ്, ജോ​ർ​ജ്ജ് മു​ണ്ടി​യാ​നി, അ​പ്പു ഡാ​ർ​ലി, സ്റ്റാ​ൻ​ലി സ​ഖ​റി​യ എ​ന്നി​വ​ർ പെ​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.​

ദേ​വ​സ്യാ​ച്ച​ൻ കാ​ര​ക്കാ​ട്ട്, മ​ത്താ​യി ക​രി​യി​ല​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​യ്ക്കും മി​നി ബെ​ന്നി, ആ​ഷ്ലി മാ​ത്യു എ​ന്നി​വ​ർ ദേ​വാ​ല​യ അ​ല​ങ്കാ​ര​ത്തി​നും ജെ​നി ജോ​യി, ഷി​ജു ജോ​സ്, ജി​നോ​യി തു​ട​ങ്ങി​യ​വ​ർ പാ​രി​ഷ് ദി​നാ​ഘോ​ഷ​ത്തി​നും നേ​തൃ​ത്വം വ​ഹി​ച്ചു.

ഇ​ട​വ വി​കാ​രി ഫാ ​സോ​ജു വ​ർ​ഗീ​സി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.