• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത റീ​ജി​യ​ണ​ൻ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; രൂ​പ​താ​ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന്
Share
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ സാം​സ്കാ​രി​ക​വും ആ​ത്മീ​യ​വും ക​ലാ​പ​ര​വു​മാ​യ ത​നി​മ വി​ളി​ച്ചോ​തു​ന്ന മ​ഹോ​ത്സ​വ​മാ​യ എ​പ്പാ​ർ​ക്കി​യ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന് ​സ്കെ​ന്തോ​ർ​പ്പി​ൽ​വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

പ്ര​ധാ​ന​മാ​യും വി​ശു​ദ്ധ ബൈ​ബി​ളി​ന്‍റെ പാ​ഠ​ങ്ങ​ൾ അ​നു​ഭ​വ​ക​ര​മാ​ക്കു​വാ​നും ക​ലാ ക​ഴി​വു​ക​ൾ​ക്ക് വേ​ദി ഒ​രു​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ലെ ഓ​രോ വേ​ദി​ക​ളും. രൂ​പ​ത​യു​ടെ പ​ന്ത്ര​ണ്ട് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മ​ത്സ​രാ​ർ​ത്ഥി​ക​ളും ടീ​മു​ക​ളു​മാ​ണ് രൂ​പ​താ മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

രൂ​പ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ന​വം​ബ​ർ 16ന് ​രാ​വി​ലെ 8.15ന് ​ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ക​യും ഒ​മ്പ​തി​ന് ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​ന​വും ബൈ​ബി​ൾ പ്ര​തി​ഷ്‌​ഠ​യും ന​ട​ക്കും. തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച ശേ​ഷം വൈ​കു​ന്നേ​രം 6.30 മു​ത​ൽ സ​മ്മാ​ന​ദാ​നം ആ​രം​ഭി​ക്കു​ക​യും ഒ​മ്പ​തോ​ട് കൂ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പി​താ​വി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.