• Logo

Allied Publications

Europe
ആ​ർ​സി​എ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ‌​ടു​പ്പ്: ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ പി​ന്തു​ണ​യേ​കി യു​ക്മ
Share
ല​ണ്ട​ൻ: റോ​യ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് (ആ​ർ​സി​എ​ൻ) പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ന് പി​ന്തു​ണ​യേ​കി യു​ക്മ യു​എ​ൻ​എ​ഫ് നേ​തൃ​ത്വം.

ന​ഴ്സിം​ഗ് രം​ഗ​ത്ത് ത​ന്‍റെ മി​ക​വ് തെ​ളി​യി​ച്ച ബി​ജോ​യി​ക്ക് ആ​ർ​സി​എ​ൻ അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളും വോ​ട്ട് ന​ൽ​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ്, യു​ക്മ ന​ഴ്സ​സ് ഫോ​റം നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം, പ്ര​സി​ഡ​ന്‍റ് സോ​ണി കു​ര്യ​ൻ, സെ​ക്ര​ട്ട​റി ഐ​സ​ക്ക് കു​രു​വി​ള, ട്ര​ഷ​റ​ർ ഷൈ​നി ബി​ജോ​യ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അം​ഗ​ങ്ങ​ളാ​യു​ള്ള ആ​ർ​സി​എ​ൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ആ​ർ​സി​എ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഏ​റ്റ​വും പ്ര​ബ​ല​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ബി​ജോ​യി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം വ​ലി​യ ആ​വേ​ശ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ക്കെ​യി​ലെ നൂ​റു​ക​ണ​ക്കി​ന് ന​ഴ്‌​സു​മാ​രും ഹെ​ൽ​ത്ത് കെ​യ​ർ സ​പ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സും റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗ് അം​ഗ​ത്വ​മെ​ടു​ത്തി​ട്ടു​ണ്ട്.

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നേ​രി​ടു​ന്ന നി​യ​മ​പ്ര​ശ്ന​ങ്ങ​ളും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ, നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ഴും യൂ​ണി​യ​ൻ അം​ഗ​ത്വം എ​ടു​ക്കാ​തെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​ല​പ്പോ​ഴും എ​ൻ​എം​സി (ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി കൗ​ൺ​സി​ൽ) റെ​ഫ​റ​ലി​ലും കോ​ട​തി നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്കും വ​രെ എ​ത്തു​ന്ന​തി​നാ​ൽ, യൂ​ണി​യ​ൻ പി​ന്തു​ണ​യു​ടെ അ​ഭാ​വം ഗു​രു​ത​ര പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​റു​ണ്ട്.

ഇ​തി​ന്‍റെ ഫ​ല​മാ​യി, യൂ​ണി​യ​ൻ സ​ഹാ​യം ഇ​ല്ലാ​ത്ത ന​ഴ്‌​സു​മാ​ർ​ക്കും ഹെ​ൽ​ത്ത് കെ​യ​ർ സ​പ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സി​നും നി​യ​മ​സ​ഹാ​യ​ത്തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പൗ​ണ്ടി​ന്‍റെ വ​ക്കീ​ൽ ഫീ​സും മ​റ്റ് ചെ​ല​വു​ക​ളും വ​ഹി​ക്കേ​ണ്ടി വ​രു​ന്നു.

യൂ​ണി​യ​ൻ അം​ഗ​ത്വം നേ​ടു​ന്ന​ത് ന​ഴ്‌​സു​മാ​ർ​ക്കും ഹെ​ൽ​ത്ത്കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കും ജോ​ലി ചെ​യ്യു​ന്നി​ട​ത്ത് നേ​രി​ടു​ന്ന വ​ർ​ണ വി​വേ​ച​ന​ത്തി​നെ​തി​രേ ശ​ബ്ദം ഉ​യ​ർ​ത്താ​നും ചൂ​ഷ​ണ​ങ്ങ​ളെ ത​ട​യാ​നും വ​ഴി​യൊ​രു​ക്കു​ന്നു.

ആ​ർ​സി​എ​ൻ മെ​മ്പ​ർ​ഷി​പ്പി​ലൂ​ടെ, ജോ​ലി​സ്ഥ​ല​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന​തോ​ടൊ​പ്പം, യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ന​ഴ്സിം​ഗ് ലൈ​ബ്ര​റി റി​സോ​ഴ്‌​സു​ക​ൾ, തു​ട​ർ പ​ഠ​ന കോ​ഴ്സു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ആ​ക്സ​സും ല​ഭി​ക്കും.

യു​കെ​യി​ലെ ന​ഴ്‌​സു​മാ​രി​ലും ഹെ​ൽ​ത്ത് കെ​യ​ർ സ​പ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സി​ന്‍റെ​യും ഇ​ട​യി​ൽ യൂ​ണി​യ​ൻ അം​ഗ​ത്വം എ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് ബി​ജോ​യ്.

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നേ​രി​ടു​ന്ന തൊ​ഴി​ൽ, നി​യ​മ പ്ര​ശ്ന​ങ്ങ​ളി​ൽ ന​ഴ്സു​മാ​ർ​ക്കും ഹെ​ൽ​ത്ത്കെ​യ​ർ സ​പ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ക, അ​വ​രു​ടെ ശ​ബ്‌​ദം ആ​ർ​സി​എ​ന്നി​ൽ ഉ​ന്ന​യി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് ബി​ജോ​യ് പ​റ​ഞ്ഞു.

മി​ക​ച്ച ശ​മ്പ​ള വ​ർ​ധ​ന​വ് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​സി​എ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സം​ഘ​ട​നാ സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ബി​ജോ​യ്, ക​ഴി​ഞ്ഞ കൊ​ല്ലം ന​ട​ന്ന ആ​ർ​സി​എ​ൻ സ​മ​ര​ത്തി​ൽ എ​ല്ലാ ദി​വ​സ​വും പ​ങ്കെ​ടു​ത്ത വ്യ​ക്തി​യാ​യി​രു​ന്നു. യു​സി​എ​ൽ​എ​ച്ച് (യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ല​ണ്ട​ൻ) ഹോ​സ്പി​റ്റ​ലി​ൽ ഇ​ല​ക്ടീ​വ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ പാ​ത്ത് വേ​യു​ടെ ചു​മ​ത​ല​യു​ള്ള സീ​നി​യ​ർ ന​ഴ്സ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ വി​ഭാ​ഗ​ത്തി​ലെ എ​ക്വീ​റ്റി, ഡൈ​വേ​ഴ്‌​സി​റ്റി, ഇ​ൻ​ക്ലൂ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കോ ​ചെ​യ​റാ​യും അ​ല​യ​ൻ​സ് ഓ​ഫ് സീ​നി​യ​ർ കേ​ര​ള ന​ഴ്‌​സ​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഫ്ലോ​റെ​ൻ​സ് നൈ​റ്റി​ഗേ​ൽ ഫൗ​ണ്ടേ​ഷ​നു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് യു​കെ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്‌​സു​മാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ നെ​റ്റ് വ​ർ​ക്കി​ന്‍റെ ചെ​യ​റാ​യും എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ടു​മാ​യും അ​തി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​റ്റ് സ്റ്റേ​ക്ക് ഹോ​ൾ​ഡേ​ഴ്സുമാ​യി ചേ​ർ​ന്ന് ന​ഴ്‌​സു​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ബി​ജോ​യ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് ന​ഴ്സിം​ഗി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ശേ​ഷം, ക​ഴി​ഞ്ഞ പ​തി​മൂ​ന്ന​ര കൊ​ല്ല​മാ​യി യു​ക്കെ​യി​ൽ ന​ഴ്‌​സ് ആ​യി ജോ​ലി ചെ​യ്യു​ന്നു. ഭാ​ര്യ ദി​വ്യ ക്ലെ​മ​ന്‍റ് ഹാ​മെ​ർ​സ്‌​മി​ത് ഹോ​സ്പി​റ്റ​ലി​ൽ സ്റ്റാ​ഫ് ന​ഴ്‌​സ് ആ​യി ജോ​ലി ചെ​യ്തു വ​രു​ന്നു. ബി​ജോ​യി​യു​ടെ സ​ഹോ​ദ​രി ബ്ലെ​സി​യും ഭ​ർ​ത്താ​വ് ജി​തി​നും യു​കെ​യി​ൽ ന​ഴ്‌​സു​മാ​രാ​ണ്.

ഉ​പ​ഹാ​റി​ന്‍റെ സ്റ്റം ​സെ​ൽ ഡോ​ണ​ർ ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വു​ക​ളി​ലും ബി​ജോ​യ് സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. മി​നി​ജ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ത്തി വ​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ പ്രോ​ജ​ക്ടി​ലും ബി​ജോ​യ് ഒ​രു പ്ര​ധാ​ന​പ​ങ്കു വ​ഹി​ച്ച് വ​രു​ന്നു.

ഒ​ക്ടോ​ബ​ർ 14 മു​ത​ൽ ആ​ർ​സി എ​ൻ അം​ഗ​ങ്ങ​ൾ​ക്ക് അ​യ​ച്ച് തു​ട​ങ്ങി​യ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ന​വം​ബ​ർ 11ന് അകം തി​രി​കെ അ​യ​ക്കേ​ണ്ട​താ​ണ്. പോ​സ്റ്റ​ൽ ആ​യി അ​യ​ക്കു​ന്ന ബാ​ല​റ്റ് പേ​പ്പ​ർ ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ [email protected] എ​ന്ന ഇ​മെ​യി​ൽ അ​ഡ്ര​സി​ൽ മെ​മ്പ​ർ​ഷി​പ് ന​മ്പ​റും പേ​രും അ​ട​ക്കം ഉ​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി പു​തി​യ ബാ​ല​റ്റ് അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പു​തി​യ ബാ​ല​റ്റ് ല​ഭി​ക്കും.

ഇ​പ്പോ​ളും ആ​ർ​സി​എ​ൻ അം​ഗ​മ​ല്ലാ​ത്ത​വ​ർ​ക്കു അം​ഗം ആ​കാ​നു​ള്ള ലി​ങ്ക് https://www.rcn.org.uk/membership.

മെ​മ്പ​ർ ആ​ണെ​ങ്കി​ൽ ആ​ർ​സി​എ​ന്നി​ൽ ഉ​ള്ള നി​ങ്ങ​ളു​ടെ അ​ഡ്ര​സ് ശ​രി ആ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​വാ​നും മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​മു​ള്ള മൈ ​ആ​ർ​സി​എ​ൻ ലി​ങ്ക് https://my.rcn.org.uk/Login.

നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ അ​വ​രു​ടെ വി​ലാ​സ​വും വി​വ​ര​ങ്ങ​ളും അ​പ്‌​ഡേ​റ്റ് ചെ​യ്ത​തി​നു ശേ​ഷം, വി​ലാ​സ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പു​കാ​ർ​ക്ക് കൈ​മാ​റി​യ​താ​യി ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

പു​തു​താ​യി അ​ഡ്ര​സ് ചേ​ർ​ക്കു​ക​യോ അം​ഗ​മാ​വു​ക​യോ ചെ​യ്യു​ന്ന​വ​ർ നി​ങ്ങ​ളു​ടെ അ​ഡ്ര​സ് എ​ലെ​ക്ഷ​ൻ ന​ട​ത്തു​ന്ന ബോ​ഡി​ക്കു ആ​ർ​സിഎ​ൻ കൃ​ത്യ​മാ​യി കൈ​മാ​റു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ [email protected] എ​ന്ന ഇ​മെ​യി​ൽ അ​ഡ്ര​സി​ൽ ബ​ന്ധ​പ്പെ​ട്ടു നി​ങ്ങ​ൾ പു​തി​യ അം​ഗം അ​ല്ലെ​ങ്കി​ൽ അ​ഡ്ര​സ് അ​പ്‌​ഡേ​റ്റ് ചെ​യ്ത ആ​ൾ ആ​ണ് നി​ങ്ങ​ൾ​ക്കും പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ഷ​നി​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള ബാ​ല​റ്റ് അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.