• Logo

Allied Publications

Americas
സെന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Share
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ലി​ലെ മാ​ർ ഇ​ഗ്നാ​ത്തി​യോ​സി​ന്‍റെ ഓ​ർ​മ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. 13ന് ​വി. കു​ർ​ബ​നാ​ന​ന്ത​രം റ​വ. ഫാ. ​വ​ർ​ഗീ​സ് മാ​ലി​യി​ൽ, റ​വ. ഫാ. ​ജോ​സ​ഫ് കു​രി​യ​ൻ എ​ന്നീ വൈ​ദീ​ക​രു​ടേ​യും, ഒ​ട്ട​ന​വ​ധി വി​ശ്വാ​സി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ, വി​കാ​രി റ​വ. ഫാ. ​ബേ​സി​ൽ അ​ബ്രാ​ഹാം കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

18, 19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത യെ​ൽ​ദോ മോ​ർ തീ​ത്തോ​സ് പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കും. 18ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഭ​ക്തി​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കും.

19ന് 6.30​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് റ​വ. ഫാ. ​ഗീ​വോ​ന്‍റ് അ​ജ്മൈ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ക്കും. എ​ട്ടി​ന് റാ​സ​യും തു​ട​ർ​ന്ന് റ​വ. ഫാ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ (ന്യൂ​ജ​ഴ്സി) വ​ച​ന സ​ന്ദേ​ശ​വും ന​ൽ​കും.

20 ന് ​രാ​വി​ലെ 8.15ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും ഒ​ന്പ​തി​ന് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കും. ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ഏ​റ്റു​ന​ട​ത്തു​ന്ന​ത് യ​ൽ​ദോ ത​മ്പി, റെ​ജി സെ​ഖ​റി​യ, റോ​ബി​ൻ സെ​ഖ​റി​യ, റോ​യി സെ​ഖ​റി​യ, റോ​യ്മോ​ൻ തോ​മ​സ് എ​ന്നി​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്.

പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി റ​വ. ഫാ. ​ബേ​സി​ൽ അ​ബ്രാ​ഹാം (വി​കാ​രി), റ​വ. ഫാ. ​ര​ൻ​ജ​ൻ മാ​ത്യു(​അ​സി​സ്റ്റ​ന്‍റ് വി​കാ​രി), ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), യ​ൽ​ദോ മാ​ത്യു(​ട്ര​സ്റ്റി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ഭ​ര​ണ​സ​മി​തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.