ന്യൂയോർക്ക്: ഇന്ത്യന് വ്യവസായത്തിന്റെ മുഖമുദ്ര മാറ്റിയ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ ക്യാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ടു ഇന്ത്യൻ വ്യവസായരംഗത്ത് വൻ കുതിപ്പുകൾ കൊണ്ടുവന്ന മഹത്വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു അനുസ്മരിച്ചു.
സാധാരണക്കാർക്ക് താങ്ങാനാവുന്ന ഒരു ലക്ഷം രൂപയുടെ കാർ സൃഷ്ടിച്ചെടുത്തത് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ചെറുത് മുതൽ വിലയേറിയ കാറുകളും വിമാനങ്ങളും വരെയുള്ള എല്ലാ വ്യവസായങ്ങളിലും ടാറ്റ ഗ്രൂപ്പ് തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ക്ഷയിച്ചുകൊണ്ടിരുന്ന എയർ ഇന്ത്യ വിമാനക്കമ്പനിയെ പുതുജീവൻ പകർന്നു മുൻ നിരയിലേക്ക് കൊണ്ടുവന്നത് രത്തൻ ടാറ്റയാണ്. നേതൃത്വത്തിനും ധാർമികതയ്ക്കും ജീവകാരുണ്യത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു.
2008ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ ലഭിച്ച അദ്ദേഹം അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ട്രഷറി ഡോക്ടർ താര ഷാജൻ, ടോം കോലത്ത്, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ഡോ. ജിജാ മാധവൻ ഹാരിസിംഗ്,
പ്രഫ. കുരിയൻ തോമസ്, പ്രഫ. കെ. പി. മാത്യു, പ്രൊഫസർ മാത്യു വർഗീസ്, ഡോ. രാജ് മോഹൻ പിള്ള, മറിയാമ്മ ഉമ്മൻ, ഡോ. ടി. പി. നാരായണൻ കുട്ടി, ഗ്ലോബൽ വിമൻസ് സെന്റർ ഓഫ് എക്സെല്ലൻസ് ചെയർ സൂസമ്മ ആൻഡ്രൂസ്, കള്ളിക്കാട് ബാബു, ഉഷ ജോർജ്, ഡോ. മാത്യു ജോയ്സ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
അദ്ദേഹത്തിന്റെ മാതൃകാ ജീവിതം, നേതൃഗുണങ്ങൾ, പരോപകാരം, ദയ എന്നിവ എല്ലാവർക്കും പ്രചോദനം നൽകുമെന്ന് ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ കാബിനറ്റ് വിലയിരുത്തി.
|