• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് സി​എം​എ​ൽ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീസ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സെന്‍റ് മേ​രീ​സ് മ​ത​ബോ​ധ​ന സ്കൂ​ൾ ഹാ​ളി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു. മി​ഷ​ൻ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ തേ​ക്കും​കാ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫാ. പോ​ൾ വി​ല​ങ്ങാ​ട്ടു​പാ​റ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

നൂ​റി​ൽ​പ​രം മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളു​ടെ​യും മി​ഷ​ൻ ലീ​ഗ് ഗ്രൂ​പ്പ് കോ​ഓർഡി​നേ​റ്റ​ർ​സി​ന്‍റെ​യും മ​തഅ​ധ്യാ​പ​ക​രു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. സി​ജു മു​ട​ക്കോ​ടി​യി​ലാ​ണ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

സെ​ന്‍റ് ​മേ​രീ​സ് സി​എം​എ​ൽ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി​യ​ൻ ക​രി​കു​ളം യോ​ഗ​ത്തി​ന്‍റെ എം​സി​യാ​യി​രു​ന്നു. ഇ​വാ​ന മ​ണ്ണു​കു​ന്നേ​ൽ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാഗാ​ന​ത്തി​നു ​ശേ​ഷം യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഫി​ലി​പ്പ് നെ​ടും​തു​രു​ത്തി പു​ത്ത​ൻ​പു​ര​യി​ൽ എ​ല്ലാ​വ​രെ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

തു​ട​ർ​ന്ന് പ്ര​സി​ഡന്‍റ് ആ​ൻ​ഡ്രൂ തേ​ക്കും​കാ​ട്ടി​ൽ ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മി​ഷ​ൻ​ലീ​ഗ് സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക വ​ഴി ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി പ​ല മേ​ഖ​ല​ക​ളി​ലും വ​ള​രാ​ൻ സാ​ധി​ച്ചെ​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ലം പ​ല ന​ന്മ പ്ര​വ​ർ​ത്തി​ക​ളും സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു എ​ന്നും പ​റ​യു​ക​യു​ണ്ടാ​യി.



സെ​ക്ര​ട്ട​റി ജി​യാ​ന ആ​ല​പ്പാ​ട്ട് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജേ​ക്ക​ബ് മാ​പ്ളേ​റ്റ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

സെന്‍റ് മേ​രീ​സ് ക്നാ​നാ​യ സിഎംഎ​ൽ യൂ​ണി​റ്റി​ന്‍റെ പു​തു​താ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​ശ്രി​യ​ൽ വാ​ള​ത്താ​റ്റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ​ബെ​ൽ താ​ന്നി​ച്ചു​വ​ട്ടി​ൽ, സെ​ക്ര​ട്ട​റി ടോം ​പ്ലാ​ത്താ​ന​ത്ത്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി അ​ലി​യ കൈ​ത​മ​ല​യി​ൽ, ട്ര​ഷ​റ​ർ ജാ​ഷ് തോ​ട്ടു​ങ്ക​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ഡാ​നി​യ​ൽ വാ​ള​ത്താ​ട്ട് എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

ഡിആർഇ സ​ജി പൂ​ത്തൃ​ക്ക​യി​ൽ ത​ന്‍റെ ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ സെ​ന്‍റ്​ മേ​രീ​സ് സി​എം​എ​ൽ യൂ​ണി​റ്റി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​ത​ബോ​ധ​ന സ്കൂ​ളി​ന്‍റെ പൂ​ർ​ണപി​ന്തു​ണ എ​ന്നു​മു​ണ്ടാ​യി​രി​ക്കും എ​ന്നും കു​ട്ടി​ക​ളു​ടെ ആ​വേ​ശ​ത്തോ​ടും ഉ​ത്സാ​ഹ​ത്തോ​ടും കൂ​ടി​യു​ള്ള പ​ങ്കാ​ളി​ത്തം ഒ​രു കു​റ​വും കൂ​ടാ​തെ​ തു​ട​ർ​ന്നു​ പോ​ക​ണ​മെ​ന്നു കു​ട്ടി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്‌​തു.

202425 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഉ​ദ്ദേ​​ശി​ക്കു​ന്ന കർമ​പ​രി​പാ​ടി​ക​ളെ​പ്പ​റ്റി യൂ​ണി​റ്റ് ഡ​യ​റ​ക്‌ടർ ജോ​ജോ ആ​നാ​ലി​ൽ യോ​ഗ​മ​ധ്യേ കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു.



അ​ഗ​തി​ക​ളും നി​ലാ​രം​ഭ​രു​മാ​യ ആ​ളു​ക​ളെ ത​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ത്ത് നി​ർ​ത്തി പ്രാ​ർ​ഥ​ന​യു​ടെ​യും അ​നു​ക​മ്പ​യു​ടെ​യും പു​ണ്യ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ വ​ള​രാ​ൻ ഉ​പ​ക​രി​ക്കു​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന “Dedicate a Prayer Donate a Meal'' പ്രോ​ഗ്രാം,

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ട്ടി​ക​ളു​ടെ പൂ​ർ​ണ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​ന്ന​തി​നു​ത​കു​ന്ന രീ​തി​യി​ലു​ള്ള ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സീ​റ്റിം​ഗ്, ഗ്രൂ​പ്പ് അ​സ്‌​സൈ​ൻ​മെ​​ന്‍റുക​ൾ, വ്യ​ക​തി​ത്വ വി​ക​സ​ന​വും ആ​ത്മീ​യ​വ​ള​ർ​ച്ച​യും ഉ​ന്നം വ​ച്ചു​കൊ​ണ്ടു​ള്ള വി​വി​ധ​യി​നം സെ​മി​നാ​റു​ക​ൾ, തീ​ർ​ഥാ​ട​ന യാ​ത്ര​ക​ൾ, സിഎംഎൽ ഫാ​മി​ലി പി​ക്‌​നി​ക് എ​ന്നി​വ​യാ​ണ് കർമ​പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

മി​ഷ​ൻ ലീ​ഗി​ന്‍റെ നി​ല​വി​ലു​ള്ള ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മി​ഷ​ൻ ലീ​ഗി​ലൂ​ടെ കു​ട്ടി​ക​ളു​ടെ അ​ച്ച​ട​ക്ക​ത്തി​ലും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ലും ക​ണ്ടു​വ​രു​ന്ന മാ​റ്റ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മെ​ന്നു ഫാ. സി​ജു ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.

നേ​തൃ​ത്വ​പാ​ട​വും ആ​ത്‌​മീ​യ വ​ള​ർ​ച്ച​യും ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ടു​ള്ള മി​ഷ​ൻ ലീ​ഗിന്‍റെ എ​ല്ലാ പ്ര​വ​ർത്ത​ന​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യും പ​ങ്കു​ചേ​ര​ണ​മെ​ന്നു അ​ച്ഛ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ട​ർ​ന്ന് ഫാ. സി​ജു മു​ട​ക്കോ​ടി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് അ​സ്രി​യേ​ൽ വ​ള​ത്താ​ട്ടും സം​യു​ക്ത​മാ​യി 202425 പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തി​രി​തെ​ളി​ച്ചു.

തു​ട​ർ​ന്ന് ഫാ​. പോ​ൾ വി​ല​ങ്ങാ​ട്ടു​പാ​റ ന​യി​ച്ച വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ്ര​യ​ർ ആ​ൻ​ഡ് ചാ​രി​റ്റി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സെ​മി​നാ​റും ന​ട​ന്നു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.