ഫിലാഡൽഫിയ: ഗ്രാൻഡ് പേരന്റ്സുമായി കുഞ്ഞുങ്ങൾക്കുള്ള അടുപ്പമാണ് മൂല്യങ്ങൾ തലമുറകളിലൂടെ കൈമാറുന്നതിനുള്ള മർമമാർഗമെന്ന് ഓർമ ഇന്റർനാഷണലിന്റെ ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷ സമ്മേളനത്തിൽ ഫാ. എം. കെ. കുര്യാക്കോസ് (ഗുരുശ്രേഷ്ഠാ അവാർഡ് ജേതാവ്), ചാൻസിലർ ഡോ. ജോർജ് ദാനവേലിൽ എന്നിവർ പ്രസ്താവിച്ചു.
അനവധി സാമൂഹ്യ ആത്മീയ കർമാനുഷ്ഠാന കൂട്ടായ്മകളിലും ഫ്യൂണറലുകളിലും പങ്കെടുത്തപ്പോൾ മനസിലായത് കുഞ്ഞുമക്കൾക്ക് അവരുടെ ഗ്രാൻഡ് പേരന്റ്സിനോടുള്ള അടുപ്പത്തിന്റെ വ്യാപ്തിയും ആഴവുമാണെന്ന് ഫാ. എം.കെ. കുര്യാക്കോസ് വ്യക്തമാക്കി.
ഏഷ്യൻ അമേരിക്കൻ കുടുംബങ്ങളെ കുറിച്ച് അമേരിക്കയിലെ സാമൂഹ്യ ശാസ്ത്ര ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, ഏഷ്യൻ അമേരിക്കൻ കുടുംബങ്ങളിലെ ആദ്യ കാല കുടിയേറ്റ തലമുറകൾക്ക് ഗ്രാൻഡ് പേരന്റിസിന്റെ ലാളനവും പരിപാലനവും നഷ്ടപ്പെട്ടിരുന്നു എന്നും അതിന്റെ ശൂന്യത ആ തലമുറയെ ബുദ്ധിമുട്ടിച്ചിരുന്നതായും റവ. ഡോ. ജോർജ് ദാനവേലിൽ ചൂണ്ടിക്കാണിച്ചു.
ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷണലിന്റെ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ അധ്യക്ഷയായി. 2009ൽ ഫിലാഡൽഫിയയിലാണ് ഓർമ ഇന്റർനാഷനൽ ആരംഭം കുറിച്ചത്.
വിവിധ രാജ്യങ്ങളിൽ ഓർമ ഇന്റർനാഷണലിന്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട് എന്ന് ഷൈല രാജൻ പറഞ്ഞു. റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയ ഗാനം ആലപിക്കുന്നതിനും ടീന & ടാനിയ ടീം ഇന്ത്യൻ ദേശീയ ഗാനാലാപനത്തിനും നേതൃത്വം നൽകി.
സംസാരിച്ചു തുടങ്ങുവാൻ വൈകുന്ന ശിശുക്കൾക്ക് ഗ്രാൻഡ് പേരന്റ്സിന്റെ പരിപാലനം ലഭിച്ചപ്പോൾ, സംസാരിക്കുവാനും ഭാഷ പറയുവാനുമുള്ള ശേഷി തടസം കൂടാതെ കിട്ടുന്ന അനുഭവങ്ങൾ ഉണ്ടെന്ന് നഴ്സ് ലീഡർ സാറാ ഐപ് (പിയാനോ പ്രസിഡന്റ്) പറഞ്ഞു.
കഥ പറയുവാനുള്ള ഗ്രാൻഡ് പേരന്റ്സിന്റെ വൈഭവം കുഞ്ഞു മനസുകൾക്ക് അറിവ് പകർന്നു നൽകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു എന്ന് അഭിലാഷ് ജോൺ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർ) ചൂണ്ടിക്കാണിച്ചു.
ഓർമ ഇന്റർനാഷണൽ നടത്തുന്ന "ഓർമ ഇന്റർ കോണ്ടിനന്റ് സ്പീച്ച് കോമ്പറ്റീഷൻ', ഗ്രാൻഡ് പേരന്റ്സിന്റെ മൂല്യ കൈമാറ്റരീതി പോലെ അനുഭവപ്പെടുന്നതായി മാധ്യമ ലോകത്തുള്ളവരുമായുള്ള ആശയ വിനിമയ വേളകളിലൂടെയും വിലയിരുത്തലുകളിലൂടെയും മനസിലാക്കാൻ കഴിഞ്ഞെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവേൽ (ഓർമ ഇന്റർനാഷണൽ പബ്ലിക് അഫ്ഫയേഴ്സ് ചെയർ) പ്രസ്താവിച്ചു.
ഓർമ ഇന്റർനാഷണൽ കാലത്തിന്റെ ചുമരെഴുത്തു വായിച്ച് മലയാളികളുടെ രാജ്യാന്തര സംഘടനയായി വളരുന്നു എന്ന് ഫിലിപ്പോസ് ചെറിയാൻ (മുൻ കോളജ് അധ്യാപകൻ, പമ്പ മുൻ പ്രസിഡന്റ്) പറഞ്ഞു.
സെന്റ് തോമസ് സീറോമലബാർ ഓഡിറ്റോറിയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ സെലിബ്രേഷനും ഓർമ ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്റർ നവഭരണസമിതിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഭദ്രദീപം തെളിച്ച് നിർവഹിക്കുകയായിരുന്നു വിശിഷ്ട വ്യക്തികൾ.
കേരള കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പുതുതലമുറയെ, മലയാള സാഹോദര്യത്തിന്റെയും ലോക സേവന ഔത്സുക്യങ്ങളുടെയും സംഘചേതനയിൽ പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഓർമ ഇന്റർനാഷനൽ പ്രവർത്തിക്കുന്നത് എന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ചൂണ്ടിക്കാണിച്ചു.
ഓർമ ഇന്റർനാഷണലിന് മലയാളികളുടെ ആധുനിക രാജ്യാന്തര സംഘടന എന്ന ദീർഘകാല ലക്ഷ്യ സാക്ഷാത്ക്കാരം കാഴ്ച വയ്ക്കാനാവുക എന്ന് ജോർജ് നടവയൽ ( ഓർമ ഇന്റർ നാഷ്ണൽ പ്രസിഡന്റ്) നിരീക്ഷിച്ചു.
പ്രഗത്ഭരായ മലയാളി യുവാക്കളുടെ മികവുകളെ സ്വരുക്കൂട്ടി സാഹോദര്യത്തിന്റെ ആഗോള മലയാളയുഗം കൈവരിയ്ക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ ആരംഭിച്ച, ഓർമ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു എന്ന് ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയറും മോട്ടിവേഷണൽ എഡ്യൂക്കേറ്ററും അധ്യാപകനുമായ ജോസ് തോമസ് പ്രസ്താവിച്ചു.
ഓർമ ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്ററിന്റെ നവഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് ഓർമ ഇന്റർനാഷണൽ ട്രഷറർ റോഷിൻ പ്ളാമൂട്ടിൽ, ഫിനാൻഷ്യൽ ഒഫീസർ സജി സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് നൈനാൻ മത്തായി എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.
ലീതൂ ജിതിൻ (ഫിലാഡൽഫിയ ചാപ്റ്റർ ജനറൽ സെക്രട്ടറി സ്വാഗതവും മറിയാമ്മ ജോർജ് (ട്രഷറർ) നന്ദിയും പറഞ്ഞു. ജിത് ജേ ( ഓർമ ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്റ്), സെബിൻ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി), സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിന്റ് ട്രഷറർ), ജെറിൻ ജെയിംസ് കണിയാരകത്ത് (യൂത്ത് കോഓർഡിനേറ്റർ) എന്നിവർ പ്രോഗ്രാം നടപടികൾ ഏകോപിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗ്രാൻഡ് പാചക മത്സരത്തിലെയും കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെയും വിജയികൾക്ക് ട്രോഫികളും പതക്കങ്ങളും പ്രശംസാ പത്രങ്ങളും വേദിയിൽ സമ്മാനിച്ചു.
ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റേണി ജോവിൻ ജോസ്, അഷിത ശ്രീജിത്, ജോ തോമസ്, റൂബി തോമസ് എന്നീ വിശിഷ്ട ക്ഷണിതാക്കളാണ് സമ്മാനദാനം നിർവഹിച്ചത്. വിവിധ കലാ പരിപാടികളും ഡിന്നറും ആഘോഷങ്ങൾക്ക് ഊർജം പകർന്നു.
ഗ്രാൻഡ് പേരന്റ്സ് പ്രതിനിധിയും ഓർമ ഫിലഡൽഫിയ മുൻ ചാപ്റ്റർ പ്രസിഡന്റുമായ ഫ്രാൻസീസ് പടയാറ്റി, മുതിർന്ന മാധ്യമ പ്രവർത്തകനും കിടയറ്റ സാമൂഹ്യ പ്രവർത്തകനുമായ വിൻസന്റ് ഇമ്മാനുവേൽ എന്നിവർക്ക് ഫാ. എം. കെ. കുര്യാക്കോസും റവ. ഡോ. ജോർജ് ദാനവേലിയും ആദരപ്പൊന്നാട ചാർത്തി.
കലാപരിപാടികൾക്ക് സുമോദ് ജേക്കബ് എംസി ആയി. പ്രശസ്ത ആർടിസ്റ്റ് ബേബി തടവനാലിന്റെ മാതാ നൃത്ത വിദ്യാലയത്തിലെ വിവിധ കലാകാരികളുടെ തിരുവാതിരയും വിവിധ അമേച്വർ കലാവേദികളിലെ നർത്തകരും ഗായകരും കാഴ്ച വച്ച കലായിനങ്ങളും ഗ്രാൻഡ് പേരന്റ്സ് ഡേ സെലിബ്രേഷന് അഴകു പകർന്നു.
ട്രിനിറ്റി കെയർ, കാർനെറ്റ് ബുക്സ് ആൻഡ് പബ്ലിഷിംഗ്, കോട്ട് ലോ, എസ്ആർ കോറൽ ഡിസൈനിംഗ്, അച്ചായൻസ് ഫിലിം ഹൗസ്, മല്ലൂ കഫേ, ബ്രദേഴ്സ് ഓട്ടോ കെയർ, കെസി ഇൻഷ്വർ, ജോണീസ് ഓട്ടോ ബോഡി, ലോൺ ഫാക്ടറി, കുട്ടനാട് ഹൈപ്പർ മാർക്കറ്റ്, വിവൈഎസ്എച്ച് റൈഡ് ഷെയർ, എസ് ആൻഡ് എസ് കൺസൽട്ടൻസി,
ഏറോപാക്സ് ട്രാവൽസ് ഇങ്ക്, ലെനോ സ്കറിയാസ് ഹോം ഫിനാൻസിംഗ് സർവീസ്, സുമോദ് ജേക്കബ് വീഡിയോ അൻഡ് ഫോട്ടോഗ്രഫി, ഡാൻ തോമസ് കുട്ടിക്കണ്ടത്തിൽ സീനിയർ ലോൺ ഓഫീസ്, റോയൽ സ്പൈസസ് എന്നീ മലയാളി സ്ഥാപനങ്ങളാണ് ആഘോഷങ്ങൾ സ്പോൺസർ ചെയ്തത്.
|