• Logo

Allied Publications

Americas
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി
Share
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി. യു​എ​ഇ​യി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സം​രം​ഭ​ക​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സാ​ണ് ബ​ഹി​രാ​കാ​ശ​ത്തെ മൈ​ക്രോ​ഗ്രാ​വി​റ്റി​യി​ൽ മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം പ​ഠി​ക്കാ​നു​ള്ള ആ​രോ​ഗ്യ ഗ​വേ​ഷ​ണ ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ മു​ൻ​നി​ര സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ക​മ്പ​നി​യാ​യ ആ​ക്സി​യം സ്പേ​സു​മാ​യി​ട്ടാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്ത​മാ​യ ടൈം​സ് സ്ക്വ​യ​റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി ബ​ഹി​രാ​കാ​ശ​ത്തെ ഗ​വേ​ഷ​ണ സ​ഹാ​യ​ത്തോ​ടെ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നു​ള്ള പ്ര​ധാ​ന​ദൗ​ത്യ​മാ​യി മാ​റും.

അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യ ആ​ക്സി​യം സ്പേ​സ് നാ​സ​യു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് ദൗ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തോ​ടൊ​പ്പം ലോ​ക​ത്തി​ലെ ആ​ദ്യ വാ​ണി​ജ്യ ബ​ഹി​രാ​കാ​ശ നി​ല​യം വി​ക​സി​പ്പി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ൽ കൂ​ടി​യാ​ണ് ആ​ക്സി​യം.

ബു​ർ​ജീ​ലു​മാ​യു​ള്ള ആ​രോ​ഗ്യ ഗ​വേ​ഷ​ണ പ​ങ്കാ​ളി​ത്തം ഈ ​പ​ദ്ധ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റി​ൽ മ​നു​ഷ്യ സാ​ന്നി​ധ്യം വി​പു​ല​പ്പെ​ടു​ത്തു​ക എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ സ്ഥാ​പി​ത​മാ​യ ആ​ക്സി​യം, ബ​ഹി​രാ​കാ​ശ​ത്ത് ഗ​വേ​ഷ​ണം, നി​ർ​മാ​ണം എ​ന്നി​വ​യ്ക്കാ​യി ഒ​രു ഹ​ബ് സൃ​ഷ്ടി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഭാ​വി​യി​ലേ​ക്കു​ള്ള നൂ​ത​ന ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​രി​ഹാ​ര​ങ്ങ​ൾ ല​ക്ഷ്യം

ആ​ക്സി​യ​വു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​വീ​ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങു​ക​യാ​ണ് ബു​ർ​ജീ​ൽ. മൈ​ക്രോ​ഗ്രാ​വി​റ്റി​യി​ൽ മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം മ​ന​സി​ലാ​ക്കാ​നാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന മി​ക​ച്ച മെ​ഡി​ക്ക​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​യ്ക്ക് അ​യ​ക്കും.

ഈ ​ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ മൈ​ക്രോ​ഗ്രാ​വി​റ്റി എ​ങ്ങി​നെ ബ​യോ മാ​ർ​ക്ക​റു​ക​ൾ, മ​രു​ന്നി​ന്‍റെ ഗു​ണ​നി​ല​വാ​രം, വി​ദൂ​ര ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ ബാ​ധി​ക്കു​ന്നു എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ക. ആ​ക്സി​യം സ്പേ​സി​ലെ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന, വി​ക്ഷേ​പ​ണ കാ​ല​ങ്ങ​ളി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും.

ആ​ക്സി​യ​ത്തി​ന്‍റെ അ​ടു​ത്ത വി​ക്ഷേ​പ​ണ ദൗ​ത്യം ആ​ക്സി​യം മി​ഷ​ൻ 4 (Ax4) വ​രു​ന്ന സ്പ്രിം​ഗ് സീ​സ​ണി​ൽ ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ക്സി​യം സ്പേ​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ മൈ​ക്രോ​ഗ്രാ​വി​റ്റി​യി​ലെ ആ​രോ​ഗ്യ ന​വീ​ക​ര​ണ​ത്തി​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​തോ​ടൊ​പ്പം ലോ​ക​മെ​മ്പാ​ടു​മു​ള്ള രോ​ഗി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ​പ​രി​ര​ക്ഷ കൂ​ടി ഉ​റ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു.

ഇ​ത് വ​രും ത​ല​മു​റ​ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ അ​ന്ത​രീ​ക്ഷം ന​ൽ​കും. ബു​ർ​ജീ​ലു​മാ​യു​ള്ള പു​തി​യ ഗ​വേ​ഷ​ണം മ​നു​ഷ്യ​രാ​ശി​യു​ടെ പ്ര​യോ​ജ​ന​ത്തി​നാ​യി ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ക്കു​മെ​ന്ന് ആ​ക്സി​യം സ്പേ​സ് ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ. ​ലൂ​സി ലോ ​പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്കി​ലെ ബു​ർ​ജീ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത്, ടൈം​സ് സ്വ​ക​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് ഗ്രൂ​പ്പ് സി​ഇ​ഒ ജോ​ൺ സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത ചു​വ​ടു​ക​ൾ വ​രും മാ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ഗ്രൂ​പ്പു​ക​ളു​ടെ തീ​രു​മാ​നം.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.