അബുദാബി: കോഴിക്കോടിന്റെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ രണ്ടിന് ജനുവരി ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുമെന്ന് അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസിബി ഭാരവാഹികൾ അറിയിച്ചു.
ടൂറിസം പ്രൊമോഷൻ, സാംസ്കാരികം, ഭക്ഷണ ശാലകൾ, കലാപരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളോടെ ജനുവരി നാല്, അഞ്ച് തീയതികളിലാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് കോഴിക്കോടൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. മുൻ എംഎൽഎയും മുസ്ലിം ലീഗ് കേരള സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള, എഎഫ് ഇന്റർനാഷണൽ സിഇഒ മുഹമ്മദ് ഷഹീർ ഫാറൂഖിക്കു നൽകി കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.
വടകര എംപി ഷാഫി പറമ്പിൽ, പി. കെ. ഫിറോസ്, അബ്ദുല്ല ഫാറൂഖി, യൂസുഫ് മാട്ടൂൽ, അഹമ്മദ് ബല്ല കടപ്പുറം, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഇബ്രാഹിം, ബിബിസി ഗ്രൂപ്പ് എംഡി മുഹമ്മദ് സുഹൈൽ, അബ്ദുൽ ബാസിത് കായക്കണ്ടി, സി.പി. അഷ്റഫ്, അബ്ദുൽ റസാഖ് അബ്ദുല്ല കേളോത്,
നൗഷാദ് കൊയിലാണ്ടി, ശറഫുദ്ധീൻ കടമേരി, ഫഹീം ബേപ്പൂർ, മെഹബൂബ് തച്ചംപൊയിൽ, ഷമീക് കാസിം, സാദത് കൊയിലാണ്ടി, ഷഫീക് കുന്നമംഗലം, അസമർ കോട്ടപ്പള്ളി, സഹദ് പാലോൽ, ആർ.ടി. ഷംസീർ, ഷബീർ ബാലുശേരി, കെ.പി. സബാഹ്, നവാസ് പയ്യോളി, നൗഫൽ പേരാമ്പ്ര, ജംഷീർ ബേപ്പൂർ, ശബിനാസ് കുനിങ്ങാട്, കെ.കെ. റഫീഖ് എന്നിവർ സംബന്ധിച്ചു.
പ്രസിഡന്റ് സി.എച്ച്. ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ് നജാത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.
|