• Logo

Allied Publications

Americas
കേ​ര​ള സെ​ന്‍റ​റും പ​യ​നീ​ർ ക്ല​ബും സം​യു​ക്ത ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
വാഷിംഗ്ടൺ ഡിസി: കേ​ര​ള സെ​ന്‍റ​റും പ​യ​നീ​ർ ക്ല​ബും സം​യു​ക്തമായി കേ​ര​ള സെന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക​ലാപ​രി​പാ​ടി​ക​ളോ​ട് കൂ​ടി ഓ​ണം ആ​ഘോ​ഷി​ച്ചു. പ​യ​നീ​ർ ക്ല​ബ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് അ​ബ്ര​ഹാ​മി​ന്‍റെ അ​വ​ത​ര​ണ​ത്തോ​ട് കൂ​ടി യോ​ഗം ആ​രം​ഭി​ച്ചു.

വി​ശി​ഷ്ട അ​തി​ഥി​ക​ളും വി​വി​ധ അ​സോ​സി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. താ​ല​പ്പൊ​ലി ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ട് കൂ​ടി വി​ശി​ഷ്‌ടതി​ഥി​ക​ളും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

മാ​വേ​ലിയുടെ ഓ​ണസ​ന്ദേ​ശ​ത്തി​നു ശേ​ഷം നു​പ​ര ഡാ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ തി​രു​വാ​തി​ര​യും ഡാ​ൻ​സും മ​നോ​ഹ​ര​മാ​യ ന​വ്യാ​നു​ഭ​വ​മാ​യി. മേ​രി​ക്കു​ട്ടി മൈ​ക്കി​ലിന്‍റെ ഓ​ണഗാ​നം മാ​ധു​ര്യ​മു​ള്ള​താ​യി​രു​ന്നു.



കേ​ര​ള​സെ​ന്‍റ​ർ പ്രസി​ഡ​ന്‍റ് അ​ല​ക്‌​സ് എ​സ്ത​പ്പാ​ൻ എ​ല്ലാ​വ​ർക്കും സ്വാ​ഗ​തം പ​റ​ഞ്ഞു. പ​യ​നീ​ർ ക്ല​ബ് പ്രസി​ഡന്‍റ് ജോ​ണി സ​ക്ക​റി​യ ഓ​ണ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യെ കു​റി​ച്ചും പ​യ​നീ​ർ ര​ണ്ടു വ​ർഷ​ത്തി​നി​ട​യി​ൽ ന​ട​ത്തി​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു പ​റ​യു​ക​യു​ണ്ടാ​യി.

വ​യ​നാ​ട് ദു​രി​താ​ശ്വാ​സ സ​ഹാ​യ ഫ​ണ്ടി​ലേ​ക്കു വ​ലി​യ തു​ക ല​ഭി​ച്ച​തിൽ പ​യ​നീ​ർ ക്ല​ബ് അം​ഗ​ങ്ങ​ളോ​ടു​ള്ള ന​ന്ദി​യും അദ്ദേഹം രേ​ഖ​പ്പെ​ടു​ത്തി. സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, കേ​ര​ള സെന്‍റ​ർ സ്ഥാ​പ​ക പ്രസി​ഡന്‍റ് ഇ.എം. സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.​



മു​ഖ്യാ​ഥി​തി ഗു​രു പാ​ർ​ഥസാ​ര​ഥി പി​ള്ള ഓ​ണസ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് പ​യ​നീ​ർ ക്ല​ബ് പ്ലാ​ക്ക് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. ഡോ​. ബെ​ൻ​സി തോ​മ​സ് ആ​യി​രു​ന്നു പ​രി​പാ​ടി​ക​ളു​ടെ എംസി.

മേ​രി ഫി​ലി​പ്പ്, അ​ബി തോ​മ​സ്, തോ​മ​സ് പോ​ൾ എന്നിവരാണ് പ​രി​പാ​ടി​ക​ൾ കോഓ​ർ​ഡി​നേ​റ്റ് ചെ​യ്ത​ത്. കേ​ര​ള സെ​ന്‍റർ സെ​ക്ര​ട്ട​റി രാ​ജു​ തോ​മ​സ് എ​ല്ലാ​വ​ർക്കും ന​ന്ദി പ​റ​ഞ്ഞു. ഓ​ണസ​ദ്യ​യോ​ടെ പരിപാടി സ​മാ​പി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.