റിയാദ്: കേളി കേന്ദ്ര കമ്മറ്റി അംഗവും ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായിരുന്ന ഹുസൈൻ മണക്കാടിന് കേളി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. 34 വർഷമായി റിയാദിലെ സ്വകാര്യ ഗാൽവനൈസിംഗ് കമ്പനിയിൽ ഫോർമാനായി ജോലിചെയ്തു വരുന്ന ഹുസൈൻ തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്.
കേളിയുടെ ആദ്യകാല അംഗമായ ഹുസൈൻ കേളി ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം കേന്ദ്ര കമ്മിറ്റി അംഗം ഏരിയ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിലും കേളിയുടെ വളണ്ടിയർ ക്യാപ്റ്റനായി ദീർഘകാലവും പ്രവർത്തിച്ചു. റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി,
അസീസിയ ഏരിയ സെക്രട്ടറി റഫീക് ചാലിയം, അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം, ന്യൂസനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയ്, താജുദ്ധീൻ, ട്രഷറർ ബൈജു ബാലചന്ദ്രൻ, ഗ്യാസ് ബക്കാല യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി അബ്ദുൾ കലാം, ചില്ല സഹ കോഓർഡിനേറ്റർ നാസർ കാരക്കുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി കേന്ദ്ര കമ്മിറ്റി, ന്യൂ സനയ്യ രക്ഷാധികാരി ഏരിയ കമ്മിറ്റികൾ, ഗ്യാസ് ബക്കാല യൂണിറ്റ് കമ്മിറ്റി, അസീസിയ ഏരിയ കമ്മിറ്റി, ബത്ത ഏരിയ കമ്മിറ്റി, മലാസ് ഏരിയ കമ്മിറ്റി, അൽഖർജ് ഏരിയ കമ്മിറ്റി, സനയ്യ അർബൈൻ ഏരിയ രക്ഷാധികാരി കമ്മിറ്റികൾ, ബദിയ ഏരിയ കമ്മിറ്റി, ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി, സുലൈ ഏരിയ രക്ഷാധികാരി കമ്മിറ്റി എന്നിവർ ഉപഹാരങ്ങൾ നൽകി.
കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും ഹുസൈൻ മണക്കാട് നന്ദിയും പറഞ്ഞു.
|