• Logo

Allied Publications

Americas
എ​ൻ​ബി​എ തി​രു​വോ​ണം ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം‌​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷ​വും ജ​ന്മാ​ഷ്‌​ട​മി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ഫ്ലോ​റ​ൽ പാ​ർ​ക്കി​ലു​ള്ള പി​എ​സ്115 സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് നാ​യ​ർ ഓ​ണാ​ശം​സ​ക​ള്‍ നേ​ർ​ന്നു.

പ്ര​ഥ​മ വ​നി​ത വ​ത്സാ കൃ​ഷ്ണ, പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​പ്പി​ൽ, മ​ഹാ​ബ​ലി, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, വി​ശി​ഷ്ടാ​തി​ഥി ന്യൂ​യോ​ർ​ക്ക് അ​സം​ബ്ലി​മാ​ൻ എ​ഡ് ബ്രോ​ൺ​സ്റ്റൈ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ചെ​ണ്ട​മേ​ള​വും താ​ല​പ്പൊ​ലി​യു​മാ​യി മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ട അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യെ വ​ര​വേ​റ്റു.



വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്ന എ​ഡ് ബ്രോ​ൺ​സ്റ്റൈ​ൻ 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ഹാ​ബ​ലി​യാ​വു​ന്ന അ​പ്പു​ക്കു​ട്ട​ൻ പി​ള്ള​യെ​യും അ​ദ്ദേ​ഹ​ത്തെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന രാ​ജ​മ്മ പി​ള്ള​യെ​യും പ്ര​ശം​സാ​പ​ത്രം ന​ൽ​കി ആ​ദ​രി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ഊ​ർ​മി​ള റാ​ണി നാ​യ​ർ​ക്കും പ്ര​ശം​സാ​പ​ത്രം ന​ൽ​കി. എ​ഡ് ബ്രോ​ൺ​സ്റ്റൈ​ന്‍റെ ലി​യേ​സ​ണ്‍ ഓ​ഫീ​സ​ർ കോ​ശി എ. ​തോ​മ​സ് ആ​ണ് അ​ദ്ദേ​ഹ​ത്തെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​പ്പി​ൽ എ​ഡ് ബ്രോ​ൺ​സ്റ്റൈ​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കോ​ശി തോ​മ​സ് മ​റ്റൊ​രു പൊ​ന്നാ​ട ക്രി​സ് തോ​പ്പി​ലി​നെ​യും അ​ണി​യി​ച്ചു.



തു​ട​ർ​ന്ന് ഊ​ർ​മി​ള റാ​ണി നാ​യ​ർ കോ​റി​യോ​ഗ്ര​ഫി ചെ​യ്ത തി​രു​വാ​തി​ര അ​ര​ങ്ങേ​റി. ഊ​ർ​മി​ള റാ​ണി നാ​യ​ർ, രാ​ധാ​മ​ണി നാ​യ​ർ, ല​തി​ക ഉ​ണ്ണി, വ​ത്സാ കൃ​ഷ്ണ, സോ​ണി​യ നാ​യ​ർ, റ്റി​നാ ദീ​പു, നീ​നാ കു​റു​പ്പ്, വൈ​ഷ്ണ​വി ന​മ്പ്യാ​ർ, വ​ന​ജ നാ​യ​ർ, ലേ​ഖ നാ​യ​ർ, പ്ര​ജി​ത നാ​യ​ർ, പ്ര​മീ​ള നാ​യ​ർ എ​ന്നി​വ​രാ​ണ് തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ച​ത്.

ക്രി​സ് തോ​പ്പി​ൽ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും കോ​വി​ഡ് കാ​ല​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി ഇ​ത്ര​യു​മ​ധി​കം ജ​ന​ങ്ങ​ളെ ഓ​ണാ​ഘോ​ഷ​ച്ച​ട​ങ്ങി​ന് കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു പ​റ​യു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ ചെ​റു​പ്പ​ക്കാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ത്വം ഏ​റ്റെ​ടു​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

രാ​ധാ​മ​ണി നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളു​ടെ വ​സ​തി​ക​ളി​ൽ വ​ച്ച് പാ​കം ചെ​യ്തു​കൊ​ണ്ടു​വ​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്കു ശേ​ഷം പ​രി​പാ​ടി​ക​ളു​ടെ ര​ണ്ടാം ഭാ​ഗം ആ​രം​ഭി​ച്ചു.

ഓ​ണ​സ​ന്ദേ​ശം ന​ൽ​കാ​നെ​ത്തി​യ ഡോ. ​മ​ധു ഭാ​സ്ക​ര​നെ ജോ. ​സെ​ക്ര​ട്ട​റി ജ​യ​പ്ര​കാ​ശ് നാ​യ​ർ പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ. ​മ​ധു ഭാ​സ്ക​ര​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യം വി​വ​രി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.



അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ഡോ. ​ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഭ​ക്തി​ഗീ​താ​ഞ്ജ​ലി എ​ന്ന ന​വീ​ക​രി​ച്ച ഭ​ജ​നാ​വ​ലി​യു​ടെ പ്ര​കാ​ശ​നം ന​ട​ന്നു.

മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കു​ന്ന​പ്പ​ള്ളി രാ​ജ​ഗോ​പാ​ലും ഭാ​ര്യ രാ​ജേ​ശ്വ​രി രാ​ജ​ഗോ​പാ​ലും കൂ​ടി അ​ച്ച​ടി​പ്പി​ച്ച് നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് സം​ഭാ​വ​ന​യാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു ഈ ​പു​സ്ത​കം.

കു​ന്ന​പ്പ​ള്ളി രാ​ജ​ഗോ​പാ​ലും രാ​ജേ​ശ്വ​രി രാ​ജ​ഗോ​പാ​ലും ചേ​ർ​ന്ന് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ഒ​രു പു​സ്ത​കം ന​ൽ​കി​ക്കൊ​ണ്ട് ഭ​ക്തി​ഗീ​താ​ഞ്ജ​ലി എ​ന്ന ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു.

രാ​ജ​ഗോ​പാ​ൽ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഈ ​പു​സ്ത​ക​ത്തി​ന്‍റെ ഏ​റി​യ പ​ങ്ക് ജോ​ലി​യും നി​ർ​വ​ഹി​ച്ച​ത് ജ​യ​പ്ര​കാ​ശ് നാ​യ​രാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു എ​ന്നും പ​റ​ഞ്ഞു.



തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ സു​ഗ​മ​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​ൻ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി ശോ​ഭ ക​റു​വ​ക്കാ​ട്ടി​നെ ക്ഷ​ണി​ച്ചു. ശോ​ഭ​യെ ഔ​പ​ചാ​രി​ക​മാ​യി ഊ​ർ​മി​ള റാ​ണി പ​രി​ച​യ​പ്പെ​ടു​ത്തി.

നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ഡ​മി​യി​ലെ ച​ന്ദ്രി​കാ കു​റു​പ്പി​ന്‍റെ​യും ല​ക്ഷ്മി കു​റു​പ്പി​ന്‍റെ​യും ശി​ക്ഷ​ണ​ത്തി​ൽ വ​ന്ന കു​ട്ടി​ക​ളും ല​തി​ക ഉ​ണ്ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ വ​ന്ന കു​ട്ടി​ക​ളും ഒ​ന്നി​നൊ​ന്നു മെ​ച്ച​മാ​യി നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ഗാ​യ​ക​രാ​യ ശ​ബ​രി​നാ​ഥ് നാ​യ​ർ, ര​വി നാ​യ​ർ, അ​ജി​ത് നാ​യ​ർ, വേ​ദ നാ​യ​ർ, രാ​ജേ​ഷ് ക​ല്ലി​ങ്ക​ൽ, പ്രേം ​കൃ​ഷ്ണ​ൻ, ഹി​മ നാ​യ​ർ, ക്രി​ഷി​വ് അ​ഖി​ൽ, അ​ക്ഷി​ത എ​ന്നി​വ​ർ മ​നോ​ഹ​ര​ങ്ങ​ളാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മേ​നോ​ൻ ന​ന്ദി പ്ര​ഭാ​ഷ​ണം ന​ട​ത്തി.



അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ല്‍ ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്മ​കു​മാ​റും ഡോ. ​ഗീ​താ മേ​നോ​നും സ്പോ​ൺ​സ​ർ ചെ​യ്ത ടി​വി കെ.​ജി. സ​ഹൃ​ദ​യ​നും ര​ണ്ടാം സ​മ്മാ​ന​മാ​യ ഡോ. ​മ​ധു ഭാ​സ്ക​ര​ൻ സ്പോ​ൺ​സ​ർ ചെ​യ്ത ഐ​പാ​ഡ് ശോ​ഭ ക​റു​വ​ക്കാ​ട്ടി​നും ല​ഭി​ച്ചു.

മൂ​ന്നാം സ​മ്മാ​ന​മാ​യ ഗോ​പി​നാ​ഥ് കു​ന്ന​ത്ത് സ്പോ​ൺ​സ​ർ ചെ​യ്ത വാ​ച്ച് ന്യൂ​ജ​ഴ്സി​യി​ൽ നി​ന്നു​ള്ള ന​യ​ന നാ​യ​ർ​ക്കും ല​ഭി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ ത​ന്നെ സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു.

പി​ക്നി​ക്കി​ൽ ന​ട​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വേ​ദി​യി​ൽ വ​ച്ച് ന​ല്‍​കി.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.