• Logo

Allied Publications

Americas
ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: നൃ​ത്ത​വ​ർ​ഷി​ണി പു​ര​സ്കാ​ര ജേ​ത്രി​യാ​യ നി​മ്മി റോ​സ് ദാ​സ് ശി​ക്ഷ​ണം ന​ൽ​കു​ന്ന ‘ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ' ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും. ന​ർ​ത്ത​നം കാ​ണാ​ൻ ഒ​രു​ങ്ങി നീ​ലാ​കാ​ശ​വും താ​ര​ക​ളും പി​ന്നെ ആ​സ്വാ​ദ​ക വൃ​ന്ദ​വും.

ഇ​രു​പ​ത്തി അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ക്കാ​ദ​മി​യു​ടെ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ഡ​മി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

നി​മ്മി റോ​സ് ദാ​സ്, കൊ​ച്ചി​ൻ കോ​ജി​ൽ, കോ​ള​ജ് യൂ​ണി​യ​ൻ ആ​ർ​ട് വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം മാ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ നി​ന്ന് ധ​ന​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ കോ​ള​ജു​ക​ളി​ൽ നി​ന്ന് ഫി​സി​യോ തെ​റ​പ്പി​യി​ൽ ബി​രു​ദ​വും ന​ഴ്‌​സിം​ഗി​ൽ മാ​സ്റ്റേ​ഴ്സും നേ​ടി.



ഗു​രു​വി​ജ​യ​ല​ക്ഷ്മി​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ ഭ​ര​ത​നാ​ട്യ​വും കു​ച്ചു​പ്പു​ടി​യും മോ​ഹി​നി ആ​ട്ട​വും അ​ഭ്യ​സി​ച്ചു. ചി​ത്ര​കാ​രി​യെ​ന്ന നി​ല​യി​ലും പ്ര​ശ​സ്ത​യാ​യ നി​മ്മി. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ന​ഴ്സ് എ​ജ്യു​ക്കേ​റ്റ​റും പ്ര​ശ​സ്ത ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സ് മാ​നേ​ജ​രു​മാ​ണ്.

നൃ​ത്ത വി​ദ്യാ​ദാ​ന​ത്തി​ലൂ​ടെ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളു​ടെ​യും സം​സ്കാ​ര രീ​തി​ക​ളു​ടെ​യും പാ​ഠ​ങ്ങ​ൾ, അ​നേ​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്നു. ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ സ​മാ​ഹ​രി​ക്കു​ന്ന തു​ക, വ​യ​നാ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​ശ​ര​ണ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യ് നീ​ക്കി​വ​യ്ക്കും.

പ്ര​കൃ​തി ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ജീ​വ​കാ​രു​ണ്യ നി​ല​പാ​ടി​നെ​യും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​സ​ഫ് മാ​സ്റ്റ​റും (റി​ട്ട​യേ​ഡ് ഹെ​ഡ് മാ​സ്റ്റ​ർ), സെ​ക്ര​ട്ട​റി കെ.​പി. ഷീ​ജ​യും (ക​ഥാ​പ്ര​സം​ഗ​നൃ​ത്താ​ധ്യാ​പി​ക) പ്ര​വ​ർ​ത്ത​ക​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കാ​ൻ​സ​ർ ബാ​ധി​ത അ​ശ​ര​ണ​ർ​ക്ക് സാ​ന്ത്വ​നം പ​ക​രു​വാ​ൻ ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

ആ​ഘോ​ഷ വേ​ദി: Klein Life Hall, 10100 Jamison Ave, Philadelphia, PA 19116; time 4 PM, Date: Saturday September 14, 2024. Entry Free.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.