അബുദാബി: മലയാളിയുടെ യാഥാർഥ ഓണാഘോഷം കേരളത്തിന് പുറത്താണ് നടക്കുന്നതെന്നും ക്രിസ്മസ് വരെനീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളുടെ പരമ്പര ഗൾഫിന്റെ മാത്രം പ്രത്യേകതയാണെന്നും പ്രശസ്ത സിനിമാതാരം നവ്യാ നായർ അഭിപ്രായപ്പെട്ടു.
ആഘോഷങ്ങൾ നമ്മുടെ മനസിന് എന്നും സന്തോഷം നൽകുന്ന കാര്യമാണ്. പ്രവാസത്തിന്റെ ആകുലതകൾക്കിടയിൽ ഇത്തരം സന്തോഷ നിമിഷങ്ങൾ പകർന്ന് നൽകുന്നതിൽ മലയാളി സമാജത്തെപ്പോലുള്ള സംഘടനകൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും അവർ പറഞ്ഞു.
അബുദാബി മലയാളി സമാജവും ലുലു കാപ്പിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പൂക്കള മത്സരവും മെഗാ പൂക്കളവും ജനബാഹുല്യം കൊണ്ടും പൂക്കളങ്ങളിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
30 പൂക്കളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. 3000 ദിർഹത്തിന്റെ ഒന്നാം സമ്മാനം തേജസ്വിനി പ്രഭാകർ, അബ്ദുൽ കലാം, ബിന്നി ടോം എന്നിവരടങ്ങിയ ടീം സ്വന്തമാക്കി. 2000 ദിർഹത്തിന്റെ രണ്ടാം സമ്മാനം ബിന്ദു സേവ്യർ, ജോണി ജോസഫ്, അനിത എന്നിവരടങ്ങിയ ടീം സ്വന്തമാക്കി.
1000 ദിർഹത്തിന്റെ മൂന്നാം സമ്മാനം വിജീഷ്, വിനീഷ്, ദീപക് എന്നിവരടങ്ങിയ ടീം സ്വന്തമാക്കി. വിജയികൾക്ക് നവ്യാ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുന്നൂറ് കിലോ പൂവും നൂറ് കിലോ തേങ്ങാപ്പൊടിയും ഉപയോഗിച്ച് 100 പേർ എട്ട് മണിക്കൂർ കൊണ്ട് നിർമിച്ച 25 മീറ്റർ ചുറ്റളവുള്ള മെഗാപൂക്കളം ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
കഴിഞ്ഞ ഓണസീസണിലും ലുലുവും സമാജവും ചേർന്ന് നിർമിച്ച പൂക്കളമായിരുന്നു മേഖലയിലെ ഏറ്റവും വലിയ പൂക്കളം. ഇത്തവണത്തേത് അതിലും വലിയ പൂക്കളമാണ്. സമാജം അംഗം ആർട്ടിസ്റ്റ് സലിം രൂപകല്പന ചെയ്താതാണ് ഈ പൂക്കളം.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതം ആശംസിച്ചു. ലുലു ഗ്രൂപ് ഡയറക്ടർ ടി.പി. അബൂബക്കർ, റീജിയണൽ ഡയറക്ടർ പി.വി. അജയകുമാർ, റീജിയണൽ മാനേജർ മുഹമ്മദ് ഷാജിത്,
ലുലു കാപ്പിറ്റൽ മാൾ ജനറൽ മാനേജർ ബാലകൃഷ്ണൻ, ഡെപ്യുട്ടി ജനറൽ മാനേജർ കെ.ബി. ലിബിൻ, സമാജം വനിതാ വിഭാഗം കൺവീനർ ഷഹനാ മുജീബ്, ജോയിന്റ് കൺവീനർമാരായ സൂര്യ അഷർ ലാൽ, രാജലക്ഷ്മി സജീവ്, അമൃത അജിത് എന്നിവർ സംസാരിച്ചു.
നിത്യ സുജിത്(ആർജെ), സമാജം കലാവിഭാഗം സെക്രട്ടറി ബിജുവാര്യർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സമാജം ട്രഷറർ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, മനു കൈനകരി, റഷീദ് കാഞ്ഞിരത്തിൽ, ടോമിച്ചൻ വർക്കി, ഗോപകുമാർ, ടി.ഡി. അനിൽ കുമാർ, ഷാജഹാൻ ഹൈദർ അലി, വോളന്റീർ ക്യാപ്റ്റൻ സാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിസ്മയമായി മെഗാ പൂക്കളം
അബുദാബി മലയാളി സമാജവും ലുലു കാപ്പിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച അത്തപൂക്കള മത്സരത്തോടനുബന്ധിച്ച് ഇട്ട മെഗാപൂക്കളം കണികൾക്ക് വിസ്മയമായി മാറി. മുന്നൂറ് കിലോ പൂവും നൂറ് കിലോ തേങ്ങാപ്പൊടിയും ഉപയോഗിച്ച് 100 പേർ എട്ട് മണിക്കൂർ കൊണ്ട് നിർമിച്ചതാണ് ഇരുപത്തഞ്ച് മീറ്റർ ചുറ്റളവുള്ള മെഗാപൂക്കളം.
സമാജം അംഗം ആർട്ടിസ്റ്റ് സലിം രൂപകല്പനചെയ്താതാണ് ഈ പൂക്കളം. സമാജം അംഗങ്ങളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘം കലാകാരന്മാരുടെ എട്ട് മണിക്കൂറുള്ള പരിശ്രമമാണ് പൂക്കളം യാഥാർഥ്യമാക്കിയത്.
വൈകിട്ട് അഞ്ചിന് ആരംഭിച്ച് അർധരാത്രിയോടെ പൂക്കളം പൂർത്തിയാകുമ്പോൾ, അതിട്ടവർ അറിഞ്ഞിട്ടുണ്ടാവില്ല, ലേഖലയിലെ ഈ ഓണക്കാലത്തെ ഏറ്റവും വലിയ പൂക്കളത്തിന്റെ നിർമാണത്തിലാണ് തങ്ങൾ പങ്കാളികളായതെന്ന്.
നാട്ടിൽ നിന്നും ലുലു നേരിട്ടെത്തിച്ച പൂക്കളാണ് പൂർണ്ണമായും ഇതിനായി ഉപയോഗിച്ചത് ഉപയോഗിച്ചത്. കഴിഞ്ഞവർഷവും ഓണക്കാലത്ത് ഇവിടെ ഇട്ട് പൂക്കളമായിരുന്നു മേഖലയിലെ ഏറ്റവും വലിയ പൂകളം. എന്നാൽ ഇത്തവണത്തേത് അതിലും വലുതാണെന്ന പ്രത്യേകയും ഉണ്ട്.
|