മിസൗറി സിറ്റി: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നതിന് മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
ശനിയാഴ്ച മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ കേരളത്തിന്റെ ചടുലമായ നിറങ്ങളും സമ്പന്നമായ പാരമ്പര്യങ്ങളും കൊണ്ട് സജീവമാകും. പുലികളി, കളരിപ്പയറ്റ് വള്ളംകളി മുതലായ സാംസ്കാരിക പരിപാടികളുമായി ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായ അനുഭവമാകുമെന്ന് മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് പറഞ്ഞു.
സിനിമാ താരം ശ്വേതാ മേനോൻ, പിന്നണി ഗായിക അഹി അജയൻ എന്നിവർ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ്മാരായ സുരേന്ദ്രൻ കെ. പാട്ടേൽ, ജൂലി മാത്യു എന്നിവരും പങ്കുചേരും.
സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള മാഗ്, ഈ വർഷത്തെ ഓണാഘോഷവും വൻ വിജയമാക്കുവാൻ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു.
ആഘോഷങ്ങൾ രാവിലെ 10.30 ന് ആരംഭിക്കും. ദിവസം മുഴുവൻ സന്തോഷവും സംഗീതവും നൃത്തവും പരമ്പരാഗത കേരളീയ ഭക്ഷണവിഭവങ്ങളും ഒക്കെയായി ഒരു പൂര അനുഭവം തന്നെ മാഗ് ഒരുക്കുന്നുണ്ട്.
ചെണ്ടമേളം, തിരുവാതിര, മാർഗംകളി, മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പ്, ഫാഷൻ ഷോ, പുലികളി, കളരിപ്പയറ്റ്, പരമ്പരാഗത നൃത്തരൂപങ്ങൾ, ചെണ്ട മേളം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ഓണാഘോഷത്തിന്റെ വേദിയായി സ്റ്റാഫോർഡിലെ സെന്റ് ജോസഫ് ഹാൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു (303 Present St., Missouri City, TX 77489). പ്രോഗ്രാം കോഓർഡിനേറ്റർമാരായ ലതീഷ് കൃഷ്ണൻ, അനില സന്ദീപ്, ആൻസി സാമുവൽ, മെർലിൻ സാജൻ എന്നിവർ പങ്കെടുക്കുന്ന എല്ലാവർക്കും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കുവാൻ അശ്രാന്തമായി പ്രവർത്തിക്കുന്നു.
പരിപാടിയിലേക്ക് മാഗ് എല്ലാവരെയും ക്ഷണിക്കുന്നു എന്ന് പ്രസിഡന്റ് മാത്യൂസ് മുണ്ടക്കൽ അറിയിച്ചു. കേരളത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും ഉത്സവങ്ങളും ആഘോഷിക്കപ്പെട്ടുന്ന ഒരു മഹാസംഭവമായി ഓണാഘോഷ പരിപാടി മാറുമെന്ന് വൈസ് പ്രസിഡന്റ് സൈമൺ വളച്ചേരിൽ, സെക്രട്ടറി സുബിൻ കുമാരൻ,
ട്രഷറർ ജോസ് കെ. ജോൺ, ജോയിൻ സെക്രട്ടറി പൊടിയമ്മ പിള്ള, ജോയിൻ ട്രഷറർ സുജിത്ത് ചാക്കോ, സീനിയർ സീറ്റിസൺ കോഓഡിനേറ്റർ തോമസ് വർക്കി, സ്പോർട്സ് കോഓർഡിനേറ്റർ മാത്യു തോമസ്, പ്രോഗ്രാം കോഓർഡിനേറ്റർ ലതീഷ് കൃഷ്ണൻ മെമ്പർഷിപ്പ്, കോഓർഡിനേറ്റർ മാത്യൂസ് ചാണ്ടപ്പിള്ള, മീഡിയ കോഓർഡിനേറ്റർ ജോർജ് തോമസ്,
വിമൻസ് റപ്രസന്റേറ്റീവ് അനില സന്ദീപ്, ആൻസി സാമുവൽ, യൂത്ത് റെപ്രസെന്ററ്റീവ് മെർലിൻ സാജൻ, പിആർഒ അജു വാരിക്കാട്, ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ, ജയിംസ് ജോസഫ്, അനിൽ ആറന്മുള, ജിമ്മി കുന്നശേരി, ജിനു തോമസ്, ജോജി ജോസഫ് എന്നിവർ അറിയിച്ചു.
|