ന്യൂയോർക്ക്: ഫൊക്കാന അഡ്വൈസറി ബോർഡ് പുനഃസംഘടിപ്പിച്ചു. അഡ്വൈസറി ബോർഡ് ചെയറായി ജോൺ പി. ജോൺ, വൈസ് ചെയറായി വിനോദ് കെ.ആർ.കെ, സെക്രട്ടറിയായി കാമാന്‍ഡര്‍ ജോര്‍ജ് കോരുത് എന്നിവരെ തെരെഞ്ഞെടുത്തതായി പ്രസിഡന്റ് സജിമോൻ ആന്റണി, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അറിയിച്ചു.
ഫൊക്കാനയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് അംഗം, കമ്മിറ്റി അംഗം, ഇലക്ഷൻ കമ്മീഷണർ ജോണ്‍ പി. ജോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു തവണ ടോറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.
ചാരിറ്റി പ്രവർത്തകൻ കൂടിയായ അദ്ദേഹം കോട്ടയം കളത്തില്‍പ്പടി സ്വദേശിയാണ്. ഭാര്യ ആനിനൊപ്പം കാനഡയിലാണ് താമസിക്കുന്നത്.
ന്യൂയോര്‍ക്കില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുന്ന വിനോദ് കെ.ആർ.കെ. ഫൊക്കാനയുടെ മുൻ സെക്രട്ടറി കൂടിയാണ്. ഫൊക്കാനാ ഫിലഡല്‍ഫിയ കണ്വന്ഷന് ജനറല്‍ കണ്‍വീനര്‍, ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്വന്ഷന് സ്പെല്ലിംഗ് ബി മത്സരത്തിന്റെ സംഘാടകന്‍, ട്രസ്റ്റീ ബോർഡ് സെക്രട്ടറി, അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റ്, ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷ്ണല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം, ഇന്തോ അമേരിക്കന്‍ ലോയേഴ്സ് ഫോറം വൈസ് പ്രസിഡന്റ്,
അയ്യപ്പസേവാ സംഘം വൈസ് പ്രസിഡന്റ്, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി, മഹിമയുടെ പ്രസിഡന്റ്, മന്ത്രയുടെ ട്രസ്റ്റീ ചെയർ തുടങ്ങി നിരവധി സംഘടനകളിൽ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്.
കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുള്ള അദ്ദേഹം ഭാര്യ ബാല വിനോദിനൊപ്പം ന്യൂയോർക്കിലാണ് താമസിക്കുന്നത്.
ഫൊക്കാനയുടെ മുന്‍ പ്രസിഡന്റായ കാമാന്‍ഡര്‍ ജോര്‍ജ് കോരുത് മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ സ്ഥാപക അംഗമാണ്. 1996 മുതല്‍ 1998 വരെ ഫൊക്കാന ഫ്ലോറിഡ റീജിണല്‍ വൈസ് പ്രസിഡന്റായിരുന്നു. രണ്ട് തവണ ഫൊക്കാന ഇലക്ഷന് കമ്മിറ്റി ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ടാന്പ ഇക്യുമെനക്കൽ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മത്സരിച്ച മേരി തോമസിന്റെ ക്യാമ്പയിന് ചെയര്‍പേഴ്സണ്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ഡീന ജോര്‍ജിനൊപ്പം ഫ്ലോറിഡയിലാണ് താമസം. 2010ൽ പാത്രിയാർക്കിസ് ബാവ അദ്ദേഹത്ത കമാന്‍ഡര്‍ പദവി നല്കി ആദരിച്ചു.
മൂവരെയും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ വൈസ് ചെയർ സതീശൻ നായർ, ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
|