റോം: ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലി ഈ വർഷത്തെ ഓണാഘോഷം പ്രൗഡഗംഭീരമായി നടത്തി. ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവു ആണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
സ്വന്തം വീട്ടിൽ എത്തിയപോലെയാണ് തോന്നുന്നത് എന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ തനിമ നിലനിൽക്കുന്ന സ്വന്തമായ കെട്ടുവള്ളത്തിന്റെ മാതൃകയിലുള്ള കാരികേച്ചറും സമ്മാനങ്ങളും കമ്മിറ്റിഅംഗങ്ങൾ അംബാസഡർക്ക് ഓണാസമ്മാനമായി നൽകി.
വായനാട് ദുരന്തത്തിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്കും മരണമടഞ്ഞ അലികിന്റെ മുൻകാലങ്ങളിലെ ഭാരവാഹികളെയും അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച യോഗത്തിൽ അലിക് പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസിന്റെ അധ്യക്ഷതയിൽ സെക്രട്ടറി തോമസ് ഇരിമ്പൻ സ്വാഗതം പറഞ്ഞു.
അലിക് ഇറ്റലി സ്ഥാപക പ്രസിഡന്റ് ഗർവ്വാസീസ് മുളക്കര, സീറോമലബാർ സഭാ വികാരി ഫാ.ബാബു പാണാട്ടുപറമ്പിൽ, ലത്തീൻ കത്തോലിക്കാ സഭാ വികാരി ഫാ. പോൾ സണ്ണി, സിറോ മലങ്കര സഭാ വികാരി ഫാ. ബെനഡിക്ട് കുര്യൻ, റോം മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ തെരേസ പുത്തൂർ എന്നിവർ ആശംസകൾ പറഞ്ഞു. ജോയിന്റ് സെക്രട്ടറി ജിൻസൺ പാലാട്ടി നന്ദി പറഞ്ഞു കൊണ്ട് പൊതുസമ്മേളനം അവസാനിച്ചു.
മന്ത്രിമാരായ ജി. ആർ. അനിൽ, റോഷി അഗസ്റ്റിൻ, എംഎൽഎ ചാണ്ടി ഉമ്മൻ, നിരവധി സിനിമ, സീരിയൽ താരങ്ങൾ, ഗായകർ, അവതാരകർ എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നു.
മെഗാ തിരുവാതിര, തിരുവാതിര മത്സരങ്ങൾ, നിരവധി ഡാൻസുകൾ, ഗാനങ്ങൾ, ഫാഷൻഷോ, ഗാനമേള എന്നി കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും പരിപാടിയുടെ യശസ് വാനോളം ഉയർത്തുന്നത് ആയിരുന്നു.
ആയിരകണക്കിന് ആളുകളെ ക്രമീകരിച്ച ട്രഷറർ ഗോപകുമാർ, വൈസ് പ്രസിഡന്റ് രാജു കള്ളിക്കാടൻ, സുനിൽ കുമാർ, സിറിയക് ജോസ്, നിശാന്ത് ശശിന്ദ്രൻ, ജെജി മാന്നാർ, അനില, എന്നി എക്സിക്യൂട്ടീവ് അംഗങ്ങളും ഓഡിറ്റർമാരായ ജോസ് മോൻ കമ്മട്ടിൽ, ഹാമിൽറ്റൺ, നിരവധി സബ് കമ്മിറ്റികള് എന്നിവരുടെ നേതൃത്വത്തിൽ വൻ വിജയമായി ആഘോഷങ്ങൾ സമാപിച്ചു.
|