• Logo

Allied Publications

Europe
യു​ക്മ വ​ള്ളം​ക​ളി: ആ​വേ​ശം പ​ക​രാ​ൻ റ​ണ്ണിം​ഗ് ക​മ​ന്‍റ​റി​യു​മാ​യി സി.​എ. ജോ​സ​ഫും സം​ഘ​വും
Share
ല​ണ്ട​ൻ: യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു‌​ടെ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ റ​ണ്ണിം​ഗ്‌ ക​മ​ന്‍റ​റി ടീം ​ഒ​രു​ങ്ങി​ക​ഴി​ഞ്ഞു. വ​ള്ളം​ക​ളി ക​മ​ന്‍റ​റി ടീം ​സി.​എ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ യു​ക്മ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര വ​ള്ളം​ക​ളി​ക​ളെ വ​ൻ വി​ജ​യ​മാ​ക്കി മാ​റ്റി​യ​തി​ൽ വ​ലി​യ പ​ങ്കാ​ണ് റ​ണ്ണിം​ഗ് ക​മ​ന്‍റ​റി ടീം ​നി​ർ​വ​ഹി​ച്ച​ത്. കോ​വി​ഡ് കാ​ര​ണം ര​ണ്ട് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം 2022ൽ ​മ​ത്സ​ര​വ​ള്ളം​ക​ളി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ബ്രി​ട്ട​നി​ലെ മ​ല​യാ​ളി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

വ​ള്ളം​ക​ളി നേ​രി​ട്ട് കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്കും ലൈ​വ് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന മാ​ഗ്ന വി​ഷ​ന്‍ ടി​വി​യി​ലൂ​ടെ കാണുന്ന ലോ​ക​മെ​മ്പാ​ടു​മു​ള്ള വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍​ക്കും ഓ​ള​പ്പ​ര​പ്പി​ലു​യ​രു​ന്ന വീ​റും വാ​ശി​യും ആ​വേ​ശ​വു​മെ​ല്ലാം പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​ന് റ​ണ്ണിം​ഗ് ക​മ​ന്‍റ​റി ടീം ​ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു.

യു​കെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ സി.​എ. ജോ​സ​ഫി​നൊ​പ്പം പ്ര​തി​ഭാ​ധ​ന​രും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ ഷൈ​മോ​ന്‍ തോ​ട്ടു​ങ്ക​ല്‍ (യു​കെ വാ​ര്‍​ത്ത എ​ഡി​റ്റ​ര്‍), തോ​മ​സ് പോ​ള്‍ (സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്‍റ്), ജോ​ൺ​സ​ൺ ക​ള​പ്പു​ര​യ്ക്ക​ൽ (പ്രെ​സ്റ്റ​ൺ), ജി​നോ സെ​ബാ​സ്റ്റ്യ​ൻ (ന​നീ​ട്ട​ൺ) എ​ന്നി​വ​രും ചേ​രു​മ്പോ​ള്‍ കാ​ണി​ക​ളെ ആ​വേ​ശ​ക്കൊ​ടു​മു​ടി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തും.

യു​ക്മ സാം​സ്കാ​രി​ക​വേ​ദി ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ സി.​എ. ജോ​സ​ഫ് എ​ന്ന മു​ന്‍ അ​ധ്യാ​പ​ക​ന്‍ സാ​ഹി​ത്യ​വും ക​ഥ​ക​ളും ഗ്രാ​മീ​ണ​പ​ദ​പ്ര​യോ​ഗ​ങ്ങ​ളും നാ​ട​ന്‍ ശൈ​ലി​യും ച​രി​ത്ര​വും വ​ഞ്ചി​പ്പാ​ട്ടു​ക​ളു​മെ​ല്ലാം ഇ​ട​ക​ല​ര്‍​ത്തി ന​ല്‍​കു​ന്ന ത​ത്സ​മ​യ വി​വ​ര​ണം കാ​ണി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കും.

യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​രാ​യ ഷൈ​മോ​ന്‍ തോ​ട്ടു​ങ്ക​ലും തോ​മ​സ് പോ​ളും ജോ​ൺ​സ​ൺ ക​ള​പ്പു​ര​യ്ക്ക​ലും ജി​നോ സെ​ബാ​സ്റ്റ്യ​നും എ​ല്ലാം നാ​ട്ടി​ല്‍ പ്ര​സം​ഗ അ​നൗ​ണ്‍​സ്മെ​ന്‍റ് വേ​ദി​ക​ളി​ൽ തി​ള​ങ്ങി​യ താ​ര​ങ്ങ​ളാ​ണ്.

യു​ക്മ ടി​ഫി​ൻ ബോ​ക്സ് കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സേ​ഴ്സ് ടി​ഫി​ൻ ബോ​ക്സ്, ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് ലി​മി​റ്റ​ഡ്, ഫ​സ്റ്റ് കോ​ൾ, ക്ല​ബ് മി​ല്ല്യ​ണ​യ​ർ, പോ​ൾ ജോ​ൺ സോ​ളി​സി​റ്റേ​ഴ്സ്, ട്യൂ​ട്ടേ​ഴ്സ് വാ​ലി, മ​ട്ടാ​ഞ്ചേ​രി കാ​റ്റ​റിം​ഗ് ടോ​ണ്ട​ൻ, മ​ല​ബാ​ർ ഗോ​ൾ​ഡ്, തെ​രേ​സാ​സ്, കൂ​ട്ടം, ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്, ഏ​ലൂ​ർ ക​ൺ​സ​ൽ​റ്റ​ൻ​സി, മ​ല​ബാ​ർ ഫു​ഡ്സ് ലി​മി​റ്റ​ഡ് എ​ന്നി​വ​രാ​ണ്.

യു​ക്മ ദേ​ശീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ര്യ​ൻ ജോ​ർ​ജ്, ഡി​ക്സ് ജോ​ർ​ജ്, ഷി​ജോ വ​ർ​ഗീ​സ്, ലീ​നു​മോ​ൾ ചാ​ക്കോ, പീ​റ്റ​ർ താ​ണോ​ലി​ൽ, സ്മി​ത തോ​ട്ടം, എ​ബ്ര​ഹാം പൊ​ന്നും പു​ര​യി​ടം, മ​നോ​ജ്കു​മാ​ർ പി​ള്ള, അ​ല​ക്സ് വ​ർ​ഗീ​സ്, അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് വ​ള്ളം​ക​ളി​യു​ടെ സം​ഘാ​ട​ക​ർ.

ഈ ​മാ​സം 31ന് ​റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്‌​മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: Manvers Lake, Station Road, WathUponDearne, Rotherham, South Yorkshire. S63 7DG.

ആ​വേ​ശം കൂ​ട്ടാ​ൻ ലൈ​വ് മ്യൂ​സി​ക് ബാ​ൻ​ഡു​മാ​യി ചാ​യ & കോ​ഡ്സ്



യു​ക്മ​യു​ടെ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ ഇ​ത്ത​വ​ണ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​ക​മൊ​രു​ക്കി ലൈ​വ് ബാ​ൻ​ഡു​മാ​യി ചാ​യ & കോ​ഡ്സ് എ​ത്തു​ന്നു. പി​ന്ന​ണി ഗാ​യ​ക​നും സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഗോ​കു​ൽ ഹ​ർ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​അ​ഞ്ച് അം​ഗ ബാ​ൻ​ഡ് എ​ത്തു​ന്ന​ത്.

നാ​ട്ടി​ലെ മെ​ഗാ​ഷോ​ക​ളി​ലും സം​ഗീ​ത നി​ശ​ക​ളി​ലും സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്ന സം​ഗീ​ത​ജ്ഞ​രാ​ണ് ഈ ​ബാ​ൻ​ഡി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗോ​കു​ൽ ഹ​ർ​ഷ​ന് പു​റ​മേ ആ​ശി​ഷ് ര​മേ​ഷ്, എ​ബി​ൻ തോ​മ​സ്, കൃ​ഷ്ണ ജ​ഗ​ദീ​ഷ്, സു​ബി​ൻ പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ബാ​ൻ​ഡി​ലെ മ​റ്റ്‌ അം​ഗ​ങ്ങ​ൾ.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.