ജിദ്ദ: കൊല്ലം ജില്ലക്കാരുടെ ജീവകാരുണ്യ സാംസ്കാരിക കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ(കെപിഎസ്ജെ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന 18ാം വാർഷികത്തിൽ വച്ച് തെരഞ്ഞെടുത്തു.
ചെയർമാനായി ഷാനവാസ് കൊല്ലത്തെയും പ്രസിഡന്റായി സജു രാജനെയും തെരഞ്ഞെടുത്തു. ഷാഹിർ ഷാൻ (ജനറൽ സെക്രട്ടറി), മാഹീൻ പള്ളിമുക്ക് (ട്രഷറർ), ഷാനവാസ് സ്നേഹക്കൂട് (വൈ. പ്രസിഡന്റ്), ഷാബു പോരുവഴി (ജോ. സെക്രട്ടറി), ഷാനി ഷാനവാസ് (കൾച്ചറൽ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വനിതാ വേദി കൺവീനറായി ബിൻസി സജുവും ധന്യ കിഷോർ ജോയിന്റ് കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച കെപിഎസ്ജെയ്ക്ക് അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനായെന്ന് ഭാരവാഹികൾ അറിയിച്ചു.
ചികിത്സാ സഹായങ്ങൾ, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവയ്ക്ക് പുറമെ സ്പോൺസർഷിപ്പ് സംബന്ധമായ പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്ക് നിയമ, സാമ്പത്തിക സഹായങ്ങൾ എന്നിങ്ങനെ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടനയ്ക്ക് ഇടപെടാൻ സാധിച്ചു.
ഭവന നിർമാണം, ചികിത്സാ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെപിഎസ്ജെയുടെ സഹകരണം ശ്രദ്ധേയമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർ വർഷങ്ങളിൽ ജീവകാരുണ്യ രംഗത്ത് പുതിയ മേഖലകളിലേക്കു ചുവടുവയ്ക്കാനുള്ള തീരുമാനത്തിലാണ് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള കെപിഎസ്ജെ.
സുജിത് കുമാർ, കിഷോർ കുമാർ, വിജയകുമാർ, അസ്ലം വാഹിദ്, ബിബിൻ ബാബു,സിബിൻ ബാബു,മനോജ് മുരളീധരൻ, റെനി, ജിനു, ലിൻസി, ഷെറിൻ ഷാബു,വിജി വിജയകുമാർ,എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
|