• Logo

Allied Publications

Europe
പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല പ്ര​വാ​സി സം​ഗ​മം ബ്രി​സ്റ്റോ​ളി​ൽ ഒ​ക്‌​ടോ​ബ​ർ 12ന്
Share
ബ്രി​സ്റ്റോ​ൾ: പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ വീ​ണ്ടും ഒ​ത്തു കൂ​ടു​ന്നു. സാ​ഹോ​ദ​ര്യ​ത്തി​നും സ്നേ​ഹത്തിനും സ്ഥാ​നം ന​ൽ​കു​ന്ന പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​കെ​യി​ൽ കു​ടി​യേ​റി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ ബ്രി​സ്റ്റോ​ളി​ൽ ത​ങ്ങ​ളു​ടെ നാ​ടി​ന്‍റെ സ്മൃ​തി​ക​ളും സൗ​ഹൃ​ദ​ങ്ങ​ളും പ​ങ്കു​വ‌​യ്ക്കു​വാ​ൻ യു​കെ​യു​ടെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും എ​ത്തും.

മ​ഹാ​സം​ഗ​മം ഒ​രു​ക്കാ​ൻ ബ്രി​ട്ട​നി​ലെ പു​തു​പ്പ​ള്ളി​ക്കാ​ർ ത​യാ​ർ എ​ടു​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 11ാമ​ത് പു​തു​പ്പ​ള്ളി​മ​ണ്ഡ​ലം സം​ഗ​മ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ടം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ത​ന്നെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു.

ബ്രി​സ്റ്റോ​ളി​ലെ സെ​ന്‍റ് ജോ​ൺ​സ് ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം എ​ട്ട് വ​രെ​യാ​ണ് കു​ടും​ബ സം​ഗ​മം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗ​മം ആ​ഘോ​ഷ​മാ​ക്കാ​ൻ വാ​ക​ത്താ​നം, മ​ണ​ർ​കാ​ട്, പു​തു​പ്പ​ള​ളി, മീ​ന​ടം, പാ​മ്പാ​ടി, തി​രു​വ​ഞ്ചു​ർ, പ​ന​ച്ചി​കാ​ട്, കു​റി​ച്ചി, ക​ങ്ങ​ഴ, അ​ക​ല​ക്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ചെ​റു​ഗ്രൂ​പ്പു​ക​ളാ​യി പ്ര​ത്യേ​ക ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.

നാ​ടി​ന്‍റെ സ്മൃ​തി ഉ​ണ​ർ​ത്തു​ന്ന പ​ങ്കു​വ​യ്ക്ക​ലു​ക​ളും വാ​ശി​യേ​റി​യ പ​കി​ട​ക​ളി, നാ​ട​ൻ പ​ന്തു​ക​ളി, വ​ടം​വ​ലി എ​ന്നീ മ​ത്സ​ര​ങ്ങ​ളോ​ടൊ​പ്പം ഗാ​ന​മേ​ള​യും സം​ഗ​മ മേ​ള​ത്തി​ന് കൊ​ഴു​പ്പേ​കും.

സം​ഗ​മ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​വ​ർ​ക്കാ​യി പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ ഊ​ണും ത​യാ​റാ​ക്കു​ന്ന​തി​ന് പു​റ​മെ വൈ​കു​ന്നേ​രം ലൈ​വ് നാ​ട​ൻ ത​ട്ടു​ക​ട​യും ഒ​രു​ക്കു​മ്പോ​ൾ വൃ​തൃ​സ്ത രൂ​ചി​ക്കു​ട്ടി​ലു​ള​ള ഭ​ക്ഷ​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​വാ​നു​ള്ള അ​വ​സ​ര​വു​മാ​വും പു​തു​പ്പ​ള്ളി​ക്കാ​ർ​ക്ക് ല​ഭി​ക്കു​ക.

യു​കെ​യി​ലെ മു​ഴു​വ​ൻ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ക്കാ​രും സം​ഗ​മ വേ​ദി​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വീ​വ​ര​ങ്ങ​ൾ​ക്ക്: ലി​സാ 075282 36705, റോ​ണി 078869 97251.

Venue St Johns Hall,Lodge Causeway,Fishpond Bristol,UK. BS16 3QG.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.