അബുദാബി: അബുദാബി മലയാളി സമാജം സമ്മർക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച "വയനാടിനൊപ്പം വേനൽപ്പറവകൾ' എന്ന പരിപാടി ഏറെ ശ്രദ്ധനേടി. ആർട്ടിസ്റ്റ് സലിം രൂപകല്പനചെയ്ത വയനാട് ദുരന്തത്തിന്റെ ശിൽപ്പത്തിൽ നിന്നും തുടങ്ങി 50 മീറ്റർ നീളമുള്ള കാൻവാസിൽ സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ ആദ്യചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് കുട്ടികളും മുതിർന്നവരും ആ കാൻവാസിൽ ചിത്രരചന നടത്തി. അതിന് ശേഷം നടന്ന പ്രാർഥനയോഗത്തിൽ ദീപം തെളിയിച്ച് മുന്നൂറോളം പേർ പങ്കെടുത്തു. ക്യാമ്പ് ഡയറക്ടർ അലക്സ് താളൂപ്പാടത്ത് നടത്തിയ പ്രാർഥനാലാപനത്തിൽ ചടങ്ങ് ദുഃഖസാന്ദ്രമായി.
വയനാട്ടിൽ മരണപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് കുട്ടികൾ നടത്തിയ പ്രാർഥന ചടങ്ങിനെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ചു. മുതിർന്നവർ കുട്ടികളെ സ്നേഹപ്രകടനം നടത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. മലയാളി സമാജം പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിന് ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതം ആശംസിച്ചു.
വൈസ് പ്രസിഡന്റ് രേഖിന് സോമൻ ആമുഖപ്രസംഗം നടത്തി. കമ്മിറ്റി അംഗങ്ങളായ പി.ടി. റഫീഖ്, മനു കൈനകരി, ഗോപകുമാർ, ബിജു വാര്യർ, ടി.ഡി. അനിൽകുമാർ, വനിതാ വിഭാഗം ആക്ടിംഗ് കൺവീനർ സൂര്യ അഷ ർലാൽ, മുൻ പ്രസിഡന്റുമാരായ ബി.യേശുശീലൻ, സലിം ചിറക്കൽ, മുൻ ജനറൽ സെക്രട്ടറി നിബു സാം പിലിപ് ക്യാമ്പ് ഡയറക്ടർമാരായ അലക്സ് താളൂപ്പാടത്ത്, ഷിജിൻ പാപ്പച്ചൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു
പുന്നൂസ് ചാക്കോ, സുധീഷ് കൊപ്പം, സാജൻ, ഷാജികുമാർ, അമീർ കല്ലമ്പലം, ഷുഹൈബ്, ഹുസെെൻ, പി.ടി. റിയാസ്, പി.ടി ബദരിയ്യ, ജയ സാജൻ,അനീഷ്യ, കവിത, സരിസ, സിന്ധു ലാലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|