വലേറ്റ: ഒഐസിസി മാള്‍ട്ടയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഫൗണ്ടേഷന് ഉദ്ഘാടനവും നടത്തി. ഒഐസിസി മാള്‍ട്ട നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ടി.ജി വിഷ്ണു അധ്യക്ഷത വഹിച്ചു.
എംഎസ്ഐഡിഎ മേയര്‍ ചാൾസ് ചാൾസ് സെൽവാഗിയും മുന്‍ മേയർ മാർഗരറ്റ് ബാൾഡാച്ചിനോ സെഫൈയും ചേര്‍ന്ന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം നടത്തി. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഫൗണ്ടേഷന്റെ പ്രവർത്തനത്തെ പ്രശംസിച്ച ചാണ്ടി ഉമ്മൻ, മാൾട്ടയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകാൻ ലോക്കൽ കൗൺസിൽ നേതാക്കളോട് അഭ്യർഥിച്ചു.
ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ ശേഖരിച്ച വയനാട് റിലീഫ് ഫണ്ട് വെൽഫെയർ കമ്മിറ്റി കൺവീനർമാരായ ശശി ചന്ദ്രശേഖരനും നീതു മാത്യുവും നാഷനൽ കമ്മിറ്റിയെ ഏൽപ്പിച്ചു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള മെമ്മോറാണ്ടം എംഎൽഎയ്ക്ക് കൈമാറി.
വിവിധ ചർച്ച് കമ്യൂണിറ്റികളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളിലെയും പ്രതിനിധികൾ പങ്കെടുത്ത് ആശംസകൾ നേർന്നു. ഒഐസിസി മാൾട്ടയുടെ നേതാക്കളായ സിബിൻ ടി. വർഗീസ്, ശറോഷ് ബാബു, ആൽഫി ആൻഡ്രൂസ്, ശാജി ശശിധരൻ, റോബിൻ ഇടിക്കുള,
ജിബു വർഗീസ്, റോമി തോമസ്, ടിനു വർഗീസ്, ജിസ്മോൻ, ജിബി ജോയി, ജോസി ടി. സെബാസ്റ്റ്യൻ, ഡാലിയ നവീൻ, അനു അലക്സ്, സിനു കുരിയാക്കോസ്, നവീൻ ക്ലമന്റ്, ബിജോ തോമസ്, അബ്രഹാം, ഹരി ഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.
|