ബോൾട്ടൻ: യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബിഎംഎ) ഭരണസമിതിക്ക് നവ നേതൃത്വം. അസോസിയേഷന്റെ മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഇവർ ചുമതലയേറ്റു.
അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടികൾ പൂർവാധികം ഗംഭീരമായി സെപ്റ്റംബർ 21 ന് ബോൾട്ടനിലെ ഇന്ത്യൻ ക്രിക്കറ്റ് ക്ലബിൽ വച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു. പരിപാടി സംബന്ധിച്ച വിശദാശങ്ങൾ പിന്നാലെ അറിയിക്കുമെന്നും എല്ലാവരും കുടുംബസമേതം പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ മലയാളികൾക്കായി നടത്തിവരുന്ന ക്ഷേമകരമായ കർമപദ്ധതികൾ തുടർന്നു കൊണ്ടുപോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയും സാംസ്കാരിക പൈതൃകവും കലാ കായിക ക്ഷമതാ സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകി കൊണ്ടായിരിക്കും അസോസിയേഷന്റെ തുടർപ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: ബേബി ലൂക്കോസ് (പ്രസിഡന്റ്), അനിൽ നായർ (സെക്രട്ടറി), ജെയ്സൺ കുര്യൻ (ട്രഷറർ), സോജിമോൾ തേവാരിൽ (വൈസ് പ്രസിഡന്റ്), സൂസൻ ജോസ് (ജോയിന്റ് സെക്രട്ടറി), കുര്യൻ ജോർജ്, ജെയ്സൺ ജോസഫ്, ഷാരോൺ ജോസഫ് (യുക്മ പ്രതിനിധികൾ),
റോമി കുര്യാക്കോസ് (പബ്ലിക് റിലേഷൻ ഓഫീസർ), മാത്യു കുര്യൻ (സ്പോർട്ട്സ് കോഓർഡിനേറ്റർ), അനിയൻകുഞ്ഞ് സഖറിയ, അബി അജയ് (എക്സ് ഓഫീഷ്യോ അംഗങ്ങൾ), ഫിലിപ്പ് കൊച്ചിട്ടി, മോളി ജോണി, ബിനു ജേക്കബ്, ആന്റണി ചാക്കോ, മാർട്ടിൻ വർഗീസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതാണ് പുതിയ ഭരണസമിതി.
|