കോഴിക്കോട്: മധ്യവേനലവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളില്‍ സ്കൂള്‍ തുറക്കുന്നത് മുന്നില്‍ക്കണ്ട് പ്രവാസികളെ പിഴിയാന്‍ വിമാനക്കമ്പനികൾ. ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക് മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചു.
സെപ്റ്റംബര്‍ ഒന്നിന് ഗള്‍ഫ് നാടുകളില്‍ മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കും. ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം. 20 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അമിത നിരക്കാണ് ഈടാക്കുന്നത്.
എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യാ എക്സ്പ്രസിലും ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലേക്ക് ഇക്കണോമി ക്ലാസില്‍ 35,000മുതല്‍ 60,000 രൂപവരെ നല്‍കണം. നിലവില്‍ 10,000മുതല്‍ 15,000 വരെയായിരുന്നു നിരക്ക്. ബിസിനസ് ക്ലാസില്‍ ഒരുലക്ഷം രൂപവരെയാണ് നിരക്ക്.
സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് 2,000 മുതല്‍ 3,000 രൂപവരെയാണ് കരിപ്പൂരില്‍ നിന്നുള്ള അധിക നിരക്ക്. ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വലിയ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധന ഓണാഘോഷത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കും.
നിലവില്‍ വര്‍ധിപ്പിച്ച നിരക്ക്
കരിപ്പുര്‍ യുഎഇ: 42,000, നെടുമ്പാശേരി യുഎഇ: 36,000, തിരുവനന്തപുരം യുഎഇ: 36,300, കണ്ണൂർ യുഎഇ: 35,200, കരിപ്പുർ ഖത്തര്‍: 40,200, നെടുമ്പാശേരി ഖത്തര്‍: 39,000, തിരുവനന്തപുരം ഖത്തര്‍: 38,100, കണ്ണൂർ ഖത്തര്‍: 37,000, കരിപ്പുർ സൗദി: 44,000,
നെടുമ്പാശേരി സൗദി: 41,200, തിരുവനന്തപുരം സൗദി: 41,420, കണ്ണൂർ സൗദി: 41,240, കരിപ്പുർ കുവൈറ്റ്: 38,430, നെടുമ്പാശേരി കുവൈറ്റ്: 36,320, തിരുവനന്തപുരം കുവൈറ്റ്: 36,300.
|