തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14ാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ഇന്ന് വൈകുന്നേരം 5.30ന് തിരിതെളിയും. തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
റവന്യു മന്ത്രി കെ.രാജന്, തിരുവനന്തപുരം എംപി ശശി തരൂര്‍, മേയര്‍ ആര്യ രാജേന്ദ്രന്, തിരുവനന്തപുരം എംഎല്‍എ ആന്റണി രാജു, ഡോ. പി. മുഹമ്മദ് അലി (ഗള്‍ഫാര്‍), എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി, മലബാര്‍ ഗോള്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി. അഹമ്മദ്, പ്രഭാവര്‍മ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ റീജിയണുകളായ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവയിലെ അന്‍പതോളം പ്രൊവിൻസുകളില്‍ നിന്ന് ആയിരത്തിലധികം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
കോണ്‍ഫറന്‍സിന്റെ ഭാഗമായി തയാറാക്കിയ ഗ്ലോബല്‍ സമരണികയുടെ പ്രകാശനവും നടക്കും. യുഎഇയിലെ സാമുഹിക പ്രവര്‍ത്തകനും വേള്‍ഡ്, മലയാളി കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായിരുന്ന അന്തരിച്ച ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ഓര്‍മയ്ക്കായി ഡബ്ല്യുഎംസി മിഡില്‍ ഈസ്റ്റ് റീജിയൺ നടപ്പാക്കുന്ന കാരുണ്യഭവനം പദ്ധതിയുടെ ഉദ്ഘാടനവും കോണ്‍ഫറന്‍സില്‍ വച്ച് പിണറായി വിജയന് നിര്‍വഹിക്കും.
ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്മാന് ഗോപാലപിള്ള (യുഎസ്എ), പ്രസിഡന്റ് ജോണ്‍ മത്തായി (ഷാര്‍ജ), ജനറല്‍ സെക്രട്ടറി പിന്റോ കണ്ണംപള്ളി (യുഎസ്എ), ട്രഷറര്‍ സാം ഡേവിഡ് മാത്യു(യുകെ) വൈസ് പ്രസിഡന്റ് കെ. പി. കൃഷ്ണകുമാര്‍(ഇന്ത്യ), ഡബ്ല്യുഎംസി യൂറോപ്പ് റീജിയണ്‍ ചെയര്മാന് ജോളി തടത്തില്‍(ജര്‍മനി), യൂറോപ്പ് റീജിയന് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
ഞായറാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരും പങ്കെടുക്കും.
ഗ്ലോബല്‍ ചെയര്മാന് ഗോപാല പിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണംപള്ളി, കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. കെ.ജി. വിജയലക്ഷ്മി, ജനറല്‍ കണ്‍വീനര്‍ ഡോ.പി.എം. നായര്‍ ഐപിഎസ്(റിട്ട.), കമ്മിറ്റി അംഗങ്ങളുമാണ് കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്നത്.
തിങ്കളാഴ്ച വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍ മലബാര്‍ ഗോള്‍ഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ്.
|