• Logo

Allied Publications

Europe
വി​യ​ന്ന​യി​ലെ പ്രോ​സി ഗ്രൂ​പ്പി​ന് ഓ​സ്ട്രി​യ​ൻ ഇ​ക്ക​ണോ​മി​ക് ചേം​ബ​റിന്‍റെ ഗെ​നൂ​സ് പു​ര​സ്‌​കാ​രം
Share
വി​യ​ന്ന: ഓ​സ്ട്രി​യ​ൻ ഇ​ക്ക​ണോ​മി​ക് ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ഡെ​ലി​ക്ക​സി വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി​യു​ള്ള ഗെ​നൂ​സ് പു​ര​സ്‌​കാ​രം മ​ല​യാ​ളി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്രോ​സി ഗ്രൂ​പ്പി​ന് ല​ഭി​ച്ചു.

ഈ ​വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ഇ​രു​പ​തോ​ളം സ്ഥാ​പ​ന​ങ്ങ​ളെ പി​ന്ത​ള്ളി​യാ​ണ് പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ർ 22ന് ​വി​യ​ന്ന​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

പ്രോ​സി ഗ്രൂ​പ്പി​നു​വേ​ണ്ടി സ്ഥാ​പ​ക​ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും. ഈ ​വ​ർ​ഷം സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന പ്രോ​സി ഗ്രൂ​പ്പി​നെ സം​ബ​ന്ധി​ച്ച് ഓ​സ്ട്രി​യ സ​ർ​ക്കാ​രി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പു​ര​സ്കാ​ര​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്നും പു​ര​സ്‌​കാ​രം പ്രോ​സി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് ഡോ. ​പ്രി​ൻ​സ് പ​റ​ഞ്ഞു.

1999ല്‍ ​പ്രോ​സി എ​ന്ന പേ​രി​ല്‍ വി​യ​ന്ന​യി​ൽ ആ​രം​ഭി​ച്ച ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ഡ് സ്റ്റോ​ർ ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​നി​ന്നും 10,000ല​ധി​കം വി​ദേ​ശ ഉത്പ​ന്ന​ങ്ങ​ളും 150ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി മു​ന്നേ​റു​ന്ന പ്ര​സ്ഥാ​ന​മാ​ണ്.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ​ൻ റസ്റ്റോറന്‍റും കോ​സ്മെ​റ്റി​ക് ഷോ​പ്പും അ​ന്താ​രാ​ഷ്ട്ര കു​ക്കിം​ഗ് ക്ലാ​സും ഉ​ൾ​പ്പെ​ടെ പ്രോ​സി അ​പ്പാ​ർ​ട്മെ​ന്‍റും പ്രോ​സി ഗ്രൂ​പ്പി​ന്‍റേ​താ​യി വി​യ​ന്ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.