• Logo

Allied Publications

Middle East & Gulf
യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് ഫ​യ​ർ ആൻഡ് സേ​ഫ്റ്റി ബോ​ധ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: അ​പ​ക​ടഘ​ട്ട​ങ്ങ​ളെ​യും ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ൻ പൊ​തു​ജ​ന​ത്തെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് ഫ​യ​ർ ആൻഡ് സേ​ഫ്റ്റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​വൈ​റ്റി​ൽ അ​ടു​ത്തി​ടെ​യാ​യി അ​ധി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തീ​പി​ടു​ത്ത​ങ്ങ​ളു​ടെ​യും അ​പ​ക​ട​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി.

ഫ​യ​ർ ആൻഡ് സേ​ഫ്റ്റി ട്രെ​യി​നിംഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ ഫൈ​വ് എം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, കു​വൈ​റ്റിലെ പ്ര​മു​ഖ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ, റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തിക്കു​ന്ന കാ​ലി​ക്ക​റ്റ് ലൈ​വ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ളി​യാ​ഴ്ച ഖൈ​താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വച്ചു വൈ​കു​ന്നേ​രം ഏ​ഴിനാണ് പ​രി​പാ​ടി.

വ​ർ​ഷം തോ​റും ഇ​ത്ത​രം സു​ര​ക്ഷാ ട്രെ​യി​നിംഗ് പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യു​ള്ള​താ​യും വാ​ട്ട്സ്ആ​പ്പ് മു​ഖേ​ന സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കാ​ൻ പ​രി​പാ​ടി​ക​ൾ ത​യ്യാ​റാ​ക്കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബാ​ച്ചി​ല​റാ​യി താ​മ​സി​ക്കു​ന്ന​വ​രാ​യാ​ലും കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​യാ​ലും നി​ർ​ബ​ന്ധ​പൂ​ർ​വം അ​റി​ഞ്ഞി​രി​ക്കേ​ണ്ട സു​ര​ക്ഷാ വ​ഴി​ക​ളെ​കു​റി​ച്ച അ​ടി​സ്ഥാ​ന അ​റി​വു​ക​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി കു​വൈ​റ്റിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 60673244 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സി​ജി​ൽ ഖാ​ൻ, കെ ​ഐ ജി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, യൂ​ത്ത് ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ശീ​ബ് .പി, ​യൂ​ത്ത് ഇ​ന്ത്യ ട്ര​ഷ​റ​ർ അ​ഖീ​ൽ ഇ​സ്ഹാ​ഖ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റ​മീ​സ് എം.​പി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മ​ഹ​നാ​സ് മു​സ്ത​ഫ,

മു​ഖ​സി​ത്ത്, മു​ഹ​മ്മ​ദ് യാ​സി​ർ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റി​ജി​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് കേ​ചേ​രി, ഫൈ​വ് എം ​ഇന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​തി​നി​ധി ബി​നാ​സ്, ജാ​സിം എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്ക​ടു​ത്തു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച