അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗീത ജയചന്ദ്രനെ കൺവീനറായും രജിത വിനോദ്, പ്രിയങ്ക സൂസൻ മാത്യു, നാസിയ ഗഫൂർ എന്നിവരെ ജോയിന്റ് കൺവീനർമാരായും യോഗം തെരഞ്ഞെടുത്തു.
പ്രീത നാരായണൻ, അഞ്ജലി ജസ്റ്റിൻ, മായ പറശിനി, ഫൗസിയ ഗഫൂർ, ഷൈനി ഷെബിൻ, റീന നൗഷാദ്, ശ്രീജ വർഗീസ്, ഷൈനി ബാലചന്ദ്രൻ, അനു ജോൺ, പ്രീതി സജീഷ്, ഹിമ നിതിൻ, സബിത സുകുമാരൻ നായർ, റീന അബ്രഹാം, അശ്വതി റിജോഷ്, സീനിയ ജോസഫ്, സീമ കൃഷ്ണൻ, ഡോ. ഷീബ അനിൽ, ഷെറിൻ മാളിയേക്കൽ, റാണി ആനന്ദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.
പ്രീതി സജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ അനു ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു. നിലവിലെ കൺവീനർ പ്രീത നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് കൺവീനർ മറുപടി പറഞ്ഞു.
സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് ആർ ശങ്കർ, മുൻ ജനറൽ സെക്രട്ടറി കെ. സത്യൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ജോ. കൺവീനർ ഷൽമ സുരേഷ് സ്വാഗതവും കൺവീനർ ഗീത ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
|