• Logo

Allied Publications

Europe
ഡോ. ​അ​ജി പീ​റ്റ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘ദി​വ്യ​കു​ടും​ബം' സം​ഗീ​ത ആ​ൽ​ബം മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ശ​നി​യാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും
Share
ലണ്ടൻ: യു​കെ മ​ല​യാ​ളി​യും ബേ​സിം​ഗ്സ്റ്റോ​ക്ക് മു​ൻ ബ​റോ കൗ​ൺ​സി​ല​റും ല​ണ്ട​ൻ ബ്രൂ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നും അ​റി​യ​പ്പെ​ടു​ന്ന ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​അ​ജി പീ​റ്റ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സം​ഗീ​ത ആ​ൽ​ബം ‘ദി​വ്യ​കു​ടും​ബം' ശ​നി​യാ​ഴ്ച (ജൂ​ലൈ 27) പ്ര​കാ​ശ​നം ചെ​യ്യും.

യു​കെ സ​മ​യം വെെ​കു​ന്നേ​രം മൂ​ന്നി​ന് (ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30) ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്.

ത​പ​സ് ധ്യാ​ന​ങ്ങ​ളി​ലൂ​ടെ അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ദൈ​വ​സ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി​യ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും കോ​ട്ട​യം ഗു​ഡ്ന്യൂ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഫൗ​ണ്ട​ർ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​സ​ഫ് ക​ണ്ടെ​ത്തി​പ്പ​റ​മ്പി​ൽ, ഏ​ഷ്യാ​നെ​റ്റ് യൂ​റോ​പ്പ് ചെ​യ​ർ​മാ​നും ആ​ന​ന്ദ് ടീ​വി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എ​സ് ശ്രീ​കു​മാ​ർ,

മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സി.​എ. ജോ​സ​ഫ്, ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഡ​യ​റ​ക്ട​റും യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ജ​യ്സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ഡോ. ​അ​ജി പീ​റ്റ​ർ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ക്കും.

യു​കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും മി​ക​ച്ച അ​വ​താ​ര​ക​യു​മാ​യ ദീ​പാ നാ​യ​ർ ആ​ണ് അ​വ​താ​ര​ക​യാ​യി എ​ത്തുന്നത്. ശ്രോ​താ​ക്ക​ളു​ടെ മ​നം ക​വ​രു​ന്ന ശ​ബ്‌​ദ സൗ​ന്ദ​ര്യ​ത്തി​ൽ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​നാ​യ കെ​സ്റ്റ​ർ ആ​ണ് ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​ലെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ദൈ​വ​സ്നേ​ഹം തു​ളു​മ്പു​ന്ന "ദി​വ്യ കു​ടും​ബം' എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ലെ ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​ന​ങ്ങ​ൾ അ​തീ​വ മ​നോ​ഹാ​രി​ത​യി​ൽ ദൃ​ശ്യ​വി​ഷ്ക​ര​ണം ന​ൽ​കി​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജോ​ളി പീ​റ്റ​ർ നി​ർ​മാ​ണ​വും സാം​ജി ആ​റാ​ട്ടു​പു​ഴ സം​ഗീ​ത​വും ഡീ​ജോ പി. ​വ​ർ​ഗീസ് എ​ഡി​റ്റിം​ഗും ജോ​സ് ആ​ല​പ്പി സി​നി​മോ​ട്ടോ​ഗ്രാ​ഫി​യും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് കോഓർ​ഡി​നേ​റ്റ​ർ സി.എ. ജോ​സ​ഫ് ആ​ണ്.

കു​ടും​ബ ജീ​വി​ത​ത്തി​ൽ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ പ​ര​സ്പ​ര സ്നേ​ഹ​വും ബ​ഹു​മാ​ന​വും ഐ​ക്യ​വും ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​ലെ ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും അ​വ​യു​ടെ ദൃ​ശ്യ ആ​വി​ഷ്കാ​ര​ത്തി​ലൂ​ടെ​യും ​അ​ജി പീ​റ്റ​ർ തു​റ​ന്നു കാ​ണി​ക്കു​ന്ന​ത്.

കു​ടും​ബം എ​ന്ന​ത് സ്നേ​ഹം കൊ​ണ്ടും പ​ങ്കു​വ​യ്ക്ക​ൽ കൊ​ണ്ടും പ​ടു​ത്തു​യ​ർ​ത്തു​ന്ന ചെ​റി​യ ഒ​രു ലോ​ക​മാ​ണെ​ന്നും പ​ര​സ്പ​രം സ്നേ​ഹി​ച്ചും വി​ശ്വ​സി​ച്ചും ആ ​ലോ​ക​ത്തെ സു​ന്ദ​ര​മാ​ക്കാ​ൻ ഓ​രോ കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് ദ​മ്പ​തി​ക​ളും പ​രി​ശ്ര​മി​ക്കേ​ണ്ട​താ​ണെ​ന്നും എ​ല്ലാ​വ​രെ​യും ഈ ​സം​ഗീ​ത ആ​ൽ​ബം ഓ​ർ​മപ്പെ​ടു​ത്തു​ന്നു.

ര​ണ്ട് വ്യ​ത്യ​സ്ത കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ക​ട​ന്നു​വ​രു​ന്ന സ്ത്രീ​യി​ലും പു​രു​ഷ​നി​ലും നി​ന്നും ജ​ന്മം കൊ​ള്ളു​ന്ന കു​ടും​ബം പി​ന്നീ​ട് വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളു​ടെ​യും ചി​ന്ത​ക​ളു​ടെ​യും മ​നോ​ഭാ​വ​ങ്ങ​ളു​ടെ​യും കാ​ര​ണ​മാ​യി ജീ​വി​തം ന​ര​ക തു​ല്യ​മാ​യി മാ​റു​ക​യും കു​ടും​ബ ത​ക​ർ​ച്ച​യി​ലും എ​ത്തു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ക​ണ്ടു​വ​രു​ന്ന​ത്.

പ്രാ​ർ​ഥനയു​ടെ​യും ദൈ​വി​ക ഇ​ട​പെ​ട​ലി​ന്‍റെയും ഫ​ല​മാ​യി അ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ൽ സൗ​ഭാ​ഗ്യ​ങ്ങ​ൾ വി​ള​യാ​ടു​വാ​നും സ്നേ​ഹ ചൈ​ത​ന്യ​ത്തി​ൽ വ​ള​രു​വാ​നും ക​ഴി​യു​മെ​ന്നും ഈ ​വീ​ഡി​യോ ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ഓ​രോ വ്യ​ക്തി​ക​ൾ​ക്കും മ​ന​സി​ലാ​ക്കു​വാ​ൻ ക​ഴി​യും.

ജീ​വി​ത ത​ക​ർ​ച്ച​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഈ ​ആ​ൽ​ബം സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. സൂ​മി​ലൂ​ടെ ന​ട​ത്തു​ന്ന "ദി​വ്യ​കു​ടും​ബം' സം​ഗീ​ത ആ​ൽ​ബ​ത്തിന്‍റെ പ്ര​കാ​ശ​ന ച​ട​ങ്ങ് ല​ണ്ട​ൻ ക​ലാ​ഭ​വ​ന്‍റെ ഓ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ലൈ​വ് ആ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത് മ​ഹ​നീ​യ​മാ​യ ഈ ​ഉ​ദ്യ​മം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

https://www.facebook.com/kalabhavanlondon

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.