• Logo

Allied Publications

Middle East & Gulf
മലയാളം ക്ലാസുകൾക്ക് തുടക്കമായി
Share
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി. റവ. ബിജോ. എബ്രഹാം. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക വികാരി റവ. ജിജോ. സി. ഡാനിയൽ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ നാടക അധ്യാപകനും ദ ആര്‍ട്ട് സ്പെയ്സ് സെന്‍റർ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന്‍റെ ഡയറക്ടറുമായ സതീഷ് ജി. നായർ ആദ്യ ദിനത്തിൽ മലയാളം ക്ലാസുകൾക്ക് നേത്യത്വം നൽകി.

നൂറോളം കുട്ടികൾ ആണ് ക്ലാസിൽ പങ്കെടുക്കാനായി ആദ്യ ദിനത്തിൽ എത്തിയത്. കുട്ടികളിലെ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർധിപ്പിക്കുന്നതിനുമായി തികച്ചും വ്യത്യസ്തമായ പഠനരീതിയാണ് മലയാളം ക്ലാസുകൾക്കായി രൂപകല്പന ചെയ്തിട്ടുള്ളത്.

പഠന യാത്രകൾ, വയലും വീടും, അക്ഷരമാല, കളിയും ചിരിയും, സാഹിത്യ കളരി എന്നിവയെല്ലാം ക്ലാസുകളുടെ ഭാഗമാണ്. "മരം ഒരു വരം വനം ഒരു ധനം, നമുക്ക് നട്ട് വളർത്താം നാളെ‌യ്ക്കായി' എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.

ഉദ്ഘാടന സമ്മേളനത്തിൽ ജോസഫ് മാത്യു, മാത്യു എബ്രഹാം, റോജി മാത്യു, ആശ ജോയ്, ആൻ എലിസബത്ത് ഷാജി എന്നിവർ പ്രസംഗിച്ചു.

ന​വ​യു​ഗം കാ​നം രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം ബി​നോ​യ് വി​ശ്വ​ത്തി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള 2024ലെ കാ​നം രാ​ജേ​ന്ദ്ര​ൻ സ്മാ​ര​ക പു​ര​സ്‌​കാരത്തി​ന് സി​പി​ഐ സം​സ്ഥാ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ഞാ‌​യ​റാ​ഴ്ച.
അ​ബു​ദാ​ബി: ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ന്ന പ​ഴ​യ കാ​ല കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഓ​ർ​മ​യു​ണ​ർ​ത്തു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​
ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത​യ്ക്ക്‌ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി‌: കു​വൈ​റ്റി​ൽ എ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.
വാ​ഹ​നാ​പ​ക​ടം: ബീ​ഹാ​ർ സ്വ​ദേ​ശി റി​യാ​ദിൽ മ​രി​ച്ചു.
റി​യാ​ദ്: ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട് ബീ​ഹാ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി(25) മ​രി​ച്ചു.
"ന​വ​യു​ഗ​സ​ന്ധ്യ2024' മെ​ഗാ​പ്രോ​ഗ്രാം ഡി​സം​ബ​ർ ആ​റി​ന്.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ​യു​ഗ​സ​ന്ധ്യ2024' എ​ന്ന ക​ലാ​സാം​സ്കാ​രി​ക മെ​ഗാ​പ്രോ​ഗ്രാം, ഡി​സം​ബ​ർ ആ​റി​ന് ​ഉ​ച്ച