കെന്റ്: കേരളത്തിന്റെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണയോഗവും കെന്റിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെന്റിലെ ടൺബ്രിഡ്ജ് വെൽസിലെ സെന്റ് ഫിലിപ്പ്സ് ചർച്ച് ഹാളിൽ നടന്നു.
ഉമ്മൻ ചാണ്ടിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചു കെന്റിലെ സുഹൃത്തുക്കൾ ഒത്തുകൂടിയ അനുസ്മരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. അജിത്ത് വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ബിബിൻ എബ്രഹാം സ്വാഗതം ആശംസിച്ചു.
ടോമി വർക്കി, പ്രവാസി കേരളാ കോൺഗ്രസ് യുകെ നാഷണൽ സെക്രട്ടറി ജിജോ അരയത്ത്, ഷിനോ ടി. പോൾ, ജേക്കബ് കോയിപ്പള്ളി, മെബിൻ വറുഗീസ്, ആൽബർട്ട് ജോർജ്, സുരേഷ് ജോൺ, ജോഷി സിറിയക്ക്, മനോഷ് ചക്കാലയ്ക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇമ്മാനുവേൽ ജോർജ്, സതീഷ് കുമാർ, സതീഷ് കമ്പ്രത്ത്, ജയ്സൺ ജോസഫ്, ഫെബി മാത്യു, സുജിത്ത് മുരളി, സാജു മാത്യു, സിന്റോ ജോൺ, വിജിൽ പോത്തൻ, ഷിബി രാജൻ തുടങ്ങിയവർക്ക് ഒപ്പം നാട്ടിൽ നിന്നു എത്തിചേർന്ന മാതാപിതാക്കളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
വൈകുന്നേരം എട്ടിന് അവസാനിച്ച അനുസ്മരണ യോഗത്തിൽ വിജു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു.
|