ലണ്ടൻ: കലാഭവൻ ലണ്ടൻ ലണ്ടനിൽ സംഘടിപ്പിച്ച "ദ ഗ്രേറ്റ് ഇന്ത്യൻ ഷോ' ഗംഭീരമായി. ബ്രിട്ടിനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫും കേംബ്രിഡ്ജിന്റെ ആദ്യ മലയാളി മേയറായ അഡ്വ. ബൈജു തിട്ടാലയും മുഖ്യതിഥികളായി പങ്കെടുത്തു.
പരിപാടിയിൽ കലയും സംസ്കാരവും സൗന്ദര്യവും എല്ലാം കൈകോർത്തു. ലണ്ടനിലെ ഹോൺചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിലാണ് "ദ ഗ്രേറ്റ് ഇന്ത്യൻ ഷോ' അരങ്ങേറിയത്. ഇന്ത്യയുടെ കലാ സാംസ്കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന കലാപരിപാടികളും ദ ഗ്രേറ്റ് ഇന്ത്യൻ ഷോയ്ക്ക് നിറപ്പകിട്ടേകി.
തുടർന്ന് നടന്ന വാശിയേറിയ സൗന്ദര്യ മത്സരങ്ങളിൽ മിസ് ക്യാറ്റഗറിയിൽ മൂന്ന് റൗണ്ടുകളിൽ നിന്നും മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ ടൈറ്റിൽ വിന്നറായി ലണ്ടനിൽ നിന്നുള്ള കൊച്ചുമിടുക്കി നിയ ലുക്ക് കിരീടം ചൂടി.
ലിവർപൂളിൽ നിന്നുള്ള ജൊഹാന ജേക്കബ് (മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ ഫസ്റ്റ് റണ്ണർഅപ്പ്) ആണ് രണ്ടാമത്. ലണ്ടനിൽ നിന്ന് തന്നെയുള്ള ഗാർസിയ അരുൾ (മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ സെക്കൻഡ് റണ്ണർ അപ്പ്) ആണ് മൂന്നാമതെത്തിയത്.
മിസിസ് ക്യാറ്റഗറിയിൽ സ്റ്റാഫ്ഫോർഡിൽ നിന്നുള്ള ദീപ്തി വിജയൻ കിരീടം ചൂടിയപ്പോൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള സുനിഷാ ജോയിയും (മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ഫസ്റ്റ് റണ്ണർ അപ്പ്, ലണ്ടൻവെംബ്ലി) ചിഞ്ചു തൊണ്ടിക്കാട്ടിലുമാണ് (മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2nd റണ്ണർ അപ്പ്, ലണ്ടൻറൂയിസ്ലിപ്പ്).
സബ് ടൈറ്റിൽ അവാർഡുകൾ നേടിയവർ താഴെ പറയുന്നവരാണ്:
കലാഭവൻ ലണ്ടൻ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ സബ് ടൈറ്റിൽ അവാർഡുകൾ:
നിയ ലുക്ക്: മിസ് ഫോട്ടോ ജനിക്, അഞ്ജന മോഹൻ: ബ്യൂട്ടിഫുൾ ഹെയർ, അശ്വതി വാര്യർ: മിസ് എലഗന്റ്, ജൊഹാന ജേക്കബ്: ബെസ്റ്റ് ടാലന്റ്, ഷെറി സാറ: ബെസ്റ്റ് ഫിറ്റ്നസ്, സാന ജോബിൻ: ബ്യൂട്ടിഫുൾ ഐസ് & ബ്യൂട്ടിഫുൾ ഗൗൺ, സാനിയ ജോജൻ: മിസ് പോപ്പുലർ, ശില്പ താപ്പർ: ബ്യൂട്ടിഫുൾ സ്മൈൽ, ഗസൽ സൈമൺ: ബെസ്റ്റ് കാഷ്യൽ വെയർ, ഗാർസിയ അരുൾ: മിസ് കോൻജിനിയേലിറ്റി.
കലാഭവൻ ലണ്ടൻ മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ സബ് ടൈറ്റിൽ അവാർഡുകൾ:
ദീപ്തി വിജയൻ: ബെസ്റ്റ് ഫിറ്റ്നസ് & ബെസ്റ്റ് ട്രഡിഷണൽ വെയർ, ചിഞ്ചു തൊണ്ടിക്കാട്ടിൽ: ബ്യൂട്ടിഫുൾ സ്മൈൽ, സ്മിത വാസുദേവൻ: പെർഫെക്റ്റ് വാക്, സുനീഷ ജോയി: മിസിസ് ഫോട്ടോജനിക്, ആർച്ച അജിത്: പെർഫെക്റ്റ് ഫിഗർ & ബ്യൂട്ടിഫുൾ ഗൗൺ, അനീറ്റ മേരി ജോസഫ് : ബെസ്റ്റ് ടാലന്റ്,
ആതിര കെ. ശശിധരൻ: മിസിസ് എലഗന്റ്, മേരി എഗ ബെസ്റ്റ് പേഴ്സണാലിറ്റി, ലക്ഷ്മി ദീപക്: ബ്യൂട്ടിഫുൾ ഐസ്, സ്വപ്ന തോമസ്: ബെസ്റ്റ് കോൺഫിഡൻസ്, ഗൗരി അഗർവാൾ: ബ്യൂട്ടിഫുൾ സ്കിൻ, ആരതി രാംദാസ്: ബ്യൂട്ടിഫുൾ ഹെയർ, സലീന സജീവ്: മിസിസ് കോൻജിനിയേലിറ്റി, വീണ പ്രതാപ്: മിസിസ് പോപ്പുലർ.
ബേസിംഗ് സ്റ്റോക് കൗൺസിലർ സജീഷ് ടോം, മലയാളം മിഷൻ(യുകെ) ചെയർമാൻ സി.എ. ജോസഫ്, ഷാൻ ഹാൻസ്റോഡ്(ഷാൻ പ്രോപ്പർട്ടീസ്), ഷൈനു ക്ലയർ, ഷെഫ് ജോമോൻ (ടിഫിൻ ബോക്സ്), മിനി ഫ്രാൻസിസ് (ലോ & ലൗയേഴ്സ്), ഷീന ജയ്സൺ, ദീപ നായർ, റെയ്മോൾ നിധിരി, വിദ്യ നായർ, രെജുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്), ബിജു ഗോപിനാഥ് (തട്ടുകട), അബ്ദുൾ (പാം ഹോട്ടൽ ) ടോണി ചെറിയാൻ, അഡ്വ. ലിജോ ഉമ്മൻ, ബാസ്റ്റിൻ മാളിയേക്കൽ, ജേക്കബ് വര്ഗീസ്, ജോസ് ടി. സേവ്യർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
അമേരിക്കയിൽ നിന്നുള്ള മോഡലും നടിയും ഷോ ഡയറക്ടറുമായ പൂജ തിവാരി, മോഡലും ചലച്ചിത്ര നടിയുമായ ബോഗുമില ബബിയാക് ഷോ ഡയറക്ടറും മോഡലും കൊറിയോഗ്രാഫറുമായ സജിത് ശശിധരൻ, ഷോ ഡയറക്ടറും പ്രൊഡ്യൂസറും കൊറിയോഗ്രാഫറുമായ കമൽ രാജ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജന്റ് ഷോയുടെ ജഡ്ജസ് പാനൽ.
അഞ്ജലി, എബിൻ, അശ്വതി, അനീഷ് എന്നിവരായിരുന്നു ഗ്രേറ്റ് ഇന്ത്യൻ ബ്യൂട്ടി പാജന്റ് ഷോ കോർഡിനേറ്റ് ചെയ്തത്, ആർജെ ബ്രൈറ്റ് മാത്യൂസ് ആയിരുന്നു ഷോ ഹോസ്റ്റ്, ദീപ നായർ ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ ഹോസ്റ്റ് ചെയ്തു.
വീ ഷാൾ ഓവർകം പെർഫോർമേഴ്സിനെ ആദരിക്കുന്ന ചടങ്ങിന് റെയ്മോൾ നിധിരിയും വിദ്യ നായരും നേതൃത്വം നൽകി.
|