സ്റ്റോക്ക് ഓണ്‍ ട്രെന്റ്: യുകെയിലെ ഏറ്റവും വലിയ തിരുനാളുകളിൽ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ നിത്യസഹായ മാതാവിന്റെ പള്ളിയില്‍ ഞായറാഴ്ച ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. ജൂണ്‍ 30ന് ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും ലദീഞ്ഞും പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 9.30ന് നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി 10ന് ആഘോഷപൂർവമായ തിരുനാൾ പാട്ടുകുർബാന.
ജോജോ പ്ലാപ്പള്ളിയുടെ മുഖ്യകാര്‍മികത്വത്തിലും ഇടവക വികാരി റവ. ഫാ. ജോര്‍ജ്ജ് എട്ടുപാറയിലിന്റെ സഹകാര്‍മികത്വത്തിലുമാണ് നടന്നത്. സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു.
തുടർന്ന് സമാപന പ്രാർഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം മെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കരിമരുന്നു കലാപ്രകടനവും. വിമന്‍സ് ഫോറത്തിന്റെ പലഹാരക്കട & കൂൾഡ്രിങ്ക്സ് സ്റ്റാൾ എന്നിവയും ഉണ്ടായിരുന്നു.
തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് സംഗീത പരിപാടി അരങ്ങേറി. ജനറൽ കൺവീനർ സോണി ജോൺ, കൈക്കാരന്മാരായ സജി ജോസഫ്, അനൂപ് ജേക്കബ്, ഫൈനിഷ് വിൽസൺ, ജോയിന്റ് കണ്‍വീനര്‍മാരായ ഡേവിസ് പാപ്പു പുതുശേരി, സുദീപ്. ജോസഫ്, സിബി ജോസ്,
മെന്‍സ് ഫോറം, വിമണ്‍സ് ഫോറം, സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്സ്, ഫാമിലി യൂണിറ്റ്സ്, ലിറ്റർജി കമ്മിറ്റി, ലിറ്റർജി സാക്രിസ്റ്യൻസ്, ലിറ്റർജി ആൾട്ടർ സെർവേഴ്സ്, ലിറ്റർജി ഗായകസംഘങ്ങള്‍, സൗണ്ട് ഓപ്പറേറ്റേഴ്സ്, തിരുനാൾ ചർച്ച് ഡെക്കറേഷൻ കമ്മിറ്റി, പ്രദക്ഷിണ ഘോഷയാത്ര കമ്മിറ്റി,
ഭക്ഷണ വിതരണ കമ്മിറ്റി ഫിനാൻസ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി എന്നിവർക്കും പങ്കെടുത്ത ഓരോ വിശ്വാസികള്‍ക്കും മിഷന് വികാരി റവ.ഫാ. ജോര്‍ജ് എട്ടുപാറയില്‍ ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
|