വലേറ്റ: യൂറോപ്പിലെ മാൾട്ടയിലെ പ്രവാസി സംഘടനയായ യുവധാര സാംസ്കാരിക വേദിയുടെ നാലാം സമ്മേളനത്തിൽ 202324 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പൽമിറോ തൊഗ്ലിയാട്ടി നഗറിലെ ഓർഫിയം ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റായി ജിനു വർഗീസ്, വൈസ് പ്രസിഡന്റായി ജിബി ജോൺ, സെക്രട്ടറിയായി ജോബി കൊല്ലം, ജോ. സെക്രട്ടറിയായി വിപിൻ കണ്ണൂർ, ട്രെഷററായി രമ്യ വൈമേലിൽ എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ജിനു, ജോബി, അയൂബ് തവനൂർ, ജെലുജോർജ്, ആഷ്ലി ജലു, ജിൻഷാദ്, ബോണി, വിപിൻ കണ്ണൂർ, ബിബിൻ പയസ്, ജിബി ജോൺ, സൗമിനി, രമ്യ വൈമേലിൽ, അരുൺ ബെന്നി, അഭിലാഷ്, ചിഞ്ചു, റാഷി, നിതിൻ എന്നിവരെയും സെൻട്രൽ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
പ്രദീപ്, സിജോ, മെൽബിൻ, അഖിൽ ജോർജ്, അഖിൽ കൊല്ലം, ദീപ സുനിൽ, സന്തോഷ് ചാലക്കുടി, ജോബി നീലങ്കാവിൽ, ശ്രീഹരി, ഹക്കീം, സജേഷ്, സുജ, നിഖില എന്നിവരെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. അടുത്ത വർഷത്തേക്കുള്ള പ്രധാന കാര്യപരിപാടികളും നിശ്ചയിച്ചു.
|