ലണ്ടൻ: ഇത്തവണ യുകെ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് 28 ഇന്ത്യൻ വംശജർ. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഋഷി സുനാക് ആണ് ഇന്ത്യൻ വംശജരിൽ ഏറ്റവും പ്രമുഖൻ. റിച്ച്മോണ്ട് ആൻഡ് നോർത്തല്ലെർട്ടൺ മണ്ഡലത്തിൽനിന്നാണ് സുനാക് വിജയിച്ചത്.
സുവെല്ല ബ്രേവർമാൻ, പ്രീതി പട്ടേൽ, ക്ലെയർ കുടിഞ്ഞോ, ഗഗൻ മൊഹീന്ദ്ര, ശിവാനി രാജ എന്നിവരാണ് കൺസർവേറ്റീവ് പാർട്ടി ടിക്കറ്റിൽ വിജയിച്ച പ്രമുഖ ഇന്ത്യൻ വംശജർ. ലേബർ പാർട്ടി ടിക്കറ്റിലാണ് കൂടുതൽ ഇന്ത്യൻ വംശജർ വിജയിച്ചത്19 പേർ.
സീമ മൽഹോത്ര, വലേരി വാസ്, ലിസ നന്ദി, പ്രീതം കൗർ ഗിൽ, തൻമൻജീത് സിംഗ് ധേസി, നവേന്ദു മിശ്ര, നാദിയ വിട്ടോമെ എന്നിവർ സീറ്റ് നിലനിർത്തി.
മലയാളിയായ സോജൻ ജോസഫ്, ജാസ് അത്വാൽ, ബാഗ്ഗി ശങ്കർ, സത്വീർ കൗർ, ഹർപ്രീത് ഉപ്പൽ, വാരീന്ദർ ജസ്, ഗുരീന്ദർ ജോസൻ, കനിഷ്ക നാരായൺ, സോണിയ കുമാർ, സുരീന ബ്രാക്കൺബ്രിഡ്ജ്, കിരിത് എന്റ്വിസിൽ, ജീവൻ സാന്ദർ എന്നിവരാണ് ലേബർ പാർട്ടി ടിക്കറ്റിൽ കന്നിവിജയം നേടിയ ഇന്ത്യൻ വംശജർ.
ലിബറല്‍ ഡെമോക്രാറ്റ് പാർട്ടി പ്രതിനിധിയായി മുനീറ വിൽസൺ വിജയിച്ചു.
|