• Logo

Allied Publications

Australia & Oceania
മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ഓര്‍മപ്പെരുന്നാള്‍
Share
മെല്‍ബണ്‍: ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ 2019 നവംബര്‍ 1, 2 തീയതികളില്‍ വിവിധ പരിപാടികളോടെ മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആഘോഷിക്കുന്നു.

മലങ്കര സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഈവര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും.

ഒക്ടോബര്‍ ഇരുപത്തിയേഴാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. സാം ബേബിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ കൊടിയേറ്റോടുകൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ഔദ്യോഗികമായി തുടക്കം കുറിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലും അതിനോടുചേര്‍ന്നുള്ള മറ്റ് പ്രോഗ്രാമുകളിലും വിശ്വാസികളെവരും പ്രാര്‍ത്ഥനാപുര്‍വ്വം വന്നു സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുമാറാകണമെന്ന് ഇടവക വികാരി റവ. ഫാ. സാം ബേബി അറിയിച്ചു. ഇടവകകൈക്കാരന്‍ ലജി ജോര്‍ജ്, സെക്രട്ടറി സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി അറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​
സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​