പടയാളി
Saturday, July 19, 2025 8:37 PM IST
പടയാളി
സക്കറിയ
പേജ്: 72 വില: ₹ 150
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
സക്കറിയ കുട്ടികൾക്കായി രചിച്ച രസകരമായ രണ്ടു കഥകൾ. അരുണ, ജൂ എന്നീ രണ്ട് പെൺകുട്ടികളിലൂടെ ഇതൾ വിരിയുന്ന കഥ. മനോഹരമായ കളർ ചിത്രങ്ങൾ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ആസ്വദിക്കാൻ കഴിയുന്ന വായനാവിഭവം.
സുനിത വില്യംസ്: ആകാശത്തും ഭൂമിയിലും
എം.എൻ. സുഹൈബ്
പേജ്: 104 വില: ₹ 170
ഡിസി ബുക്സ്, കോട്ടയം
ഫോൺ: 7290092216
നിശ്ചയദാർഢ്യംകൊണ്ട് സ്വപ്നങ്ങൾക്കു പിന്നാലെ പറക്കാൻ പ്രേരിപ്പിക്കുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ അറിഞ്ഞതും അറിയാത്തതുമായ ജീവിതലോകം പരിചയപ്പെടുത്തുന്നു.
വിചാരഘോഷങ്ങൾ
വി.പി. ജോൺസ്
പേജ്: 184 വില: ₹ 250
ഈലിയ ബുക്സ്, തൃശൂർ
ഫോൺ: 9349966302
പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നതാണ് ചരിത്രവും സാഹിത്യവും. ഇരു മേഖലകളെയും സ്പർശിക്കുന്ന പതിനെട്ട് ലേഖനങ്ങളുടെ സമാഹാരം. ഇതിനൊപ്പം സംസ്കാരവും രാഷ്ട്രീയവുമെല്ലാം ഈ ലേഖനങ്ങളിൽ കടന്നുവരുന്നുണ്ട്.
സാധു കൊച്ചുകുഞ്ഞ് ഉപദേശി
ഷാജി മാത്യു
പേജ്: 32 വില: ₹ 150
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോൺ: 8921380556
പ്രത്യാശയുടെ ഗാനങ്ങൾ കേരള സമൂഹത്തിനു സമ്മാനിച്ച സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതം ആധാരമാക്കിയ ബഹുവർണ ചിത്രകഥ. ലളിതവും രസകരവുമായ അവതരണം. കുട്ടികൾക്കു സമ്മാനിക്കാവുന്ന മികച്ച ആവിഷ്കാരം.