.
ഡബ്ലിൻ : ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഭക്തിപൂർവം കൊണ്ടാടി.ഇടവക വികാരി ഫാ. അനു മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു.
കുർബാനയെ തുടർന്ന് മധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, നേർച്ച വിളമ്പ് തുടങ്ങിയ ചടങ്ങുകളോടെ ഈ വർഷത്തെ പരുമല പെരുന്നാൾ അത്യന്തം ഭക്തിസാന്ദ്രമായി അവസാനിച്ചു.
ഇടവക വികാരി ഫാ. അനു മാത്യു, ഇടവക ട്രസ്റ്റി റെനി ജോർജ്, ആക്ടിംഗ് സെക്രട്ടറി സിജു ജോൺ, കൺവീനർ വിമൽ മത്തായി, ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.
പെരുന്നാളിൽ അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്യാസികളോടും, പെരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ഇടവകജനങ്ങളോടും വികാരി ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
Tags : nri Parumala Thirumeni