കൊളോണ്‍: ഇന്ത്യന്‍ കത്തോലിക്കാ സമൂഹം കൊളോണ്‍ ഒരുക്കുന്ന വാര്‍ഷിക സാംസ്കാരിക മേള "തകധിമി 2025' ശനിയാഴ്ച കൊളോണില്‍ നടക്കും.
കഴിഞ്ഞ വര്‍ഷം 450ലധികം പ്രേക്ഷകര്‍ പങ്കെടുത്ത് വന്‍വിജയമായി നടന്ന മേളയില്‍, ഇത്തവണ കൂടുതല്‍ ഭംഗിയോടും വൈവിധ്യത്തോടും കൂടി അരങ്ങേറുമെന്ന് കൊളോണിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ലിന് ഫാ. ഇഗ്നേഷ്യസ് ചാലശേരി, കണ്‍വീനര്‍ ആന്റണി സക്കറിയ എന്നിവര്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് (പ്രവേശനം വൈകുന്നേരം 2.30 മുതല്‍ 3.15 വരെ) പരിപാടി ആരംഭിക്കും. വൈവിധ്യമാര്‍ന്ന നൃത്ത-ഗാന അവതരണങ്ങള്‍, ഇന്ത്യന്‍ വിഭവങ്ങളുടെ രുചിക്കൂട്ട്, കൂടാതെ ഡിജെ നൈറ്റ് എന്നിവയോടെ സാംസ്കാരിക ഉത്സവത്തിന്റെ വര്‍ണോജ്വല സന്ധ്യയാവും ഇത്തവണത്തെ തകധിമി 2025ല്‍ അരങ്ങേറുക.
ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. കൊളോണിലെ (FriedrichWilhelmGymnasium, Severinstrasse 241, 50676 Koeln) ഹാളിലാണ് പരിപാടി.
ടിക്കറ്റ് നിരക്കുകള്‍: 12 വയസിന് മുകളില്‍ 10 യൂറോ (പ്രവേശനം + ഭക്ഷണം) അഞ്ച് മുതല്‍ 12 വയസ് വരെ അഞ്ച് യൂറോ (പ്രവേശനം + ഭക്ഷണം)
അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. സീറ്റുകള്‍ പരിമിതമായതിനാല്‍ ടിക്കറ്റുകള്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക്: +49 15566 364259.
Tags : Cologne Indian Catholic Community Thakadhimi