x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഹ​ല്യ ഗ്ലോ​ബ​ൽ ആ​യു​ർ​വേ​ദ മീ​റ്റ് അ​ബു​ദാ​ബി​യി​ൽ സംഘടിപ്പിച്ചു

അനിൽ സി. ഇടിക്കുള
Published: November 9, 2025 10:52 PM IST | Updated: November 9, 2025 10:52 PM IST

 

അ​ബു​ദാ​ബി: അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഒ​രു​ക്കി​യ അ​ഹ​ല്യ ഗ്ലോ​ബ​ൽ ആ​യു​ർ​വേ​ദ മീ​റ്റ് അ​ബു​ദാ​ബി​യി​ൽ സംഘടിപ്പിച്ചു. ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള നൂ​റി​ലേ​റെ ആ​യു​ർ​വേ​ദ, ഹോ​മി​യോ ഡോ​ക്ട​ർ​മാ​രും തെ​റാ​പ്പി​സ്റ്റു​ക​ളും പ​ങ്കെ​ടു​ത്തു.

മു​സ​ഫ അ​ഹ​ല്യ ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി നടത്തപ്പെട്ടത്. ആ​യു​ർ​വേ​ദ, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി യു​എ​ഇ​യി​ലെ ആ​ദ്യ തു​ട​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യി​ട്ടാ​ണ് മീ​റ്റ് ഒ​രു​ക്കി​യ​ത്.

സാ​യി​ദ് ഹെ​ർ​ബ​ൽ സെ​ന്‍റർ ആ​ക്ടിംഗ് ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ ഗാ​നം അ​ൽ ഹ​സ​നി , ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി അ​ർ​പി​ത് ജെ​യി​ൽ, അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ വി.​എ​സ്. ഗോ​പാ​ൽ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കും തെ​റ​പ്പി​സ്റ്റു​ക​ൾ​ക്കും തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള 5 സി​എം​ഇ മ​ണി​ക്കൂ​ർ രേ​ഖ​പ്പെ​ടു​ത്തി. ഓ​ട്ടി​സ​വും ആ​യു​ർ​വേ​ദ​വും, മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ല​നം, നൂ​ത​ന ഹോ​മി​യോ ചി​കി​ത്സാ രീ​തി​ക​ൾ, സ​ന്ധി​രോ​ഗ ചി​കി​ത്സ​യി​ൽ റേ​ഡി​യോ​ള​ജി​യു​ടെ പ​ങ്ക്, സ്ത്രീ​രോ​ഗ പ​രി​പാ​ല​നം, ത്വ​ക് രോ​ഗ​ങ്ങ​ളും പ​ഞ്ച​ക​ർ​മ​യും തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ആ​ധു​നി​ക ലോ​ക​ത്ത് വ്യ​ത്യ​സ്ത ചി​കി​ത്സാ രീ​തി​ക​ൾ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​വും ഗ​വേ​ഷ​ണ​വും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.

Tags : nri Ahalya Global Ayurveda Meet

Recent News

Corehub Up