സി​യാ​റ്റി​ല്‍ സെ​ന്‍റ​റി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Tuesday, October 8, 2024 3:38 PM IST
പി.​പി. ചെ​റി​യാ​ൻ
സി​യാ​റ്റി​ൽ: സി​യാ​റ്റി​ല്‍ സെ​ന്‍റ​റി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ചി​ഹു​ലി ഗാ​ര്‍​ഡ​നും ഗ്ലാ​സ് മ്യൂ​സി​യ​ത്തി​നും സ​മീ​പ​മാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​യാ​റ്റി​ലി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ പ്ര​കാ​ശ് ഗു​പ്ത​യാ​ണ് അ​നാ​ച്ഛാ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സി​യാ​റ്റി​ൽ മേ​യ​ർ ബ്രൂ​സ് ഹാ​രെ​ൽ, കോ​ൺ​ഗ്ര​സ് അം​ഗം ആ​ദം സ്മി​ത്ത്, കോ​ൺ​ഗ്ര​സ് വു​മ​ൺ പ്ര​മീ​ള ജ​യ​പാ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​സ​ഫി​ക് നോ​ർ​ത്ത് വെ​സ്റ്റി​ലെ യു​എ​സ് ഫ​സ്റ്റ് കോ​ർ​പ്‌​സ് ക​മാ​ൻ​ഡ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ സേ​വ്യ​ർ ബ്ര​ൺ​സ​ൺ, മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിംഗ് -​ ഗാ​ന്ധി ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യ എ​ഡ്ഡി റൈ ​എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.




ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഗാ​ന്ധി​യു​ടെ അ​ഹിം​സ, സ​ത്യാ​ഗ്ര​ഹം, സ​ർ​വോ​ദ​യ എ​ന്നീ ത​ത്വ​ങ്ങ​ൾ ഊ​ന്നി​പ്പ​റ​യു​ക​യും ഇ​ന്ന​ത്തെ ലോ​ക​ത്ത് അ​വ​യു​ടെ പ്ര​സ​ക്തി അ​ടി​വ​ര​യി​ടു​ക​യും ചെ​യ്തു​കൊ​ണ്ട് പ്ര​സം​ഗി​ച്ചു. സ​മാ​ധാ​ന​വും അ​ഹിം​സ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മേ​ഖ​ല​യി​ലു​ട​നീ​ളം വി​പു​ല​മാ​യ ഒ​രു സം​രം​ഭ​ത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.