ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം
Monday, September 16, 2024 5:23 PM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡാ​ള​സ് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ദി​ശ​തെ​റ്റി വ​ന്ന വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​ത്തി​ലി​ടി​ക്കു​ക​യും തു​ട​ർ​ന്ന് മീ​ഡി​യ​ൻ ക​ട​ന്ന് മ​റ്റ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് നാ​ല​മ​ത്തെ​യാ​ൾ മ​രി​ക്കു​ന്ന​ത്. പ​രിക്കേ​റ്റ ര​ണ്ട് പേ​ർ ചി​കി​ത്സ​യിലാണ്.

മ​രി​ച്ച​വ​രു​ടെ​യും പ​രിക്കേ​റ്റ​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പോലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.