ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച
Monday, September 16, 2024 4:35 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ ആ​രോ​ഗ്യ​മേ​ള ന​ട​ത്തു​ന്നു.

ഡോ. ​ല​ക്ഷ്മി നാ​യ​രു​ടെ സാ​യി പ്രൈ​മ​റി കെ​യ​ർ ക്ലി​നി​ക് ന്യൂ ​ലൈ​ഫ് പ്ലാ​സ​യി​ൽ വ​ച്ചാ​ണ് (3945, CR 58, മാ​ൻ​വെ​ൽ, ടെ​ക്സ​സ് 77578) പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളു​ടെ​യും ഫാ​ർ​മ​സി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​മേ​ള ന​ട​ത്തു​ന്ന​ത്.



സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ​മാ​യി ന‌‌​ട​ത്താ​ൻ സാ​ധി​ക്കും. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​കെ​ജി, തൈ​റോ​യി​ഡ് അ​ൾ​ട്രാ​സൗ​ണ്ട്, മാ​മ്മോ​ഗ്രാം (ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്ക് മാ​ത്രം), ഇ​എ​ൻ​ടി തു​ട​ങ്ങി​യ 20 ലേ​റെ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

ആ​ദ്യ​മെ​ത്തു​ന്ന 100 പേ​ർ​ക്ക് സൗ​ജ​ന്യ ഫ്ളൂ​ഷോ​ട്ട് ന​ൽ​കു​ന്ന​താ​ണ്. മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 281 402 6585.