മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്രം
Monday, September 16, 2024 11:39 AM IST
ജോ​സ് മാ​ളേ​യ്ക്ക​ല്‍
ഫി​ലാ​ഡ​ല്‍​ഫി​യ: പ്ര​സി​ദ്ധ മ​രി​യ​ന്‍ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും മൈ​ന​ര്‍ ബ​സി​ലി​ക്ക​യു​മാ​യ ജ​ര്‍​മ​ന്‍​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ ഷ്രൈ​നി​ല്‍ 2012 മു​ത​ല്‍ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന പ്രാ​ര്‍​ഥ​നാ​പൂ​ര്‍​ണ​മാ​യ മ​രി​യ​ന്‍​തീ​ര്‍​ഥാ​ട​ന​വും വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ തി​രു​നാ​ളും ഈ ​വ​ര്‍​ഷ​വും ഭം​ഗി​യാ​യി ആ​ഘോ​ഷി​ച്ചു.

വേ​ളാ​ങ്ക​ണ്ണി​യി​ലെ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ട ജ​ര്‍​മ​ന്‍​ടൗ​ണ്‍ മി​റാ​ക്കു​ല​സ്മെ​ഡ​ല്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ എ​ട്ടു​നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഈ ​മാ​സം ഏ​ഴി​നാ​ണ് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളും തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ​യു​ടെ 13-ാം വാ​ര്‍​ഷി​ക​വും ആ​ഘോ​ഷി​ച്ച​ത്.



മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ നൊ​വേ​ന, സീ​റോ​മ​ല​ബാ​ര്‍ റീ​ത്തി​ലു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ നൊ​വേ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ജ​പ​മാ​ല​പ്രാ​ര്‍​ഥ​ന, രോ​ഗ​സൗ​ഖ്യ പ്രാ​ര്‍​ഥ​ന, ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ രൂ​പം വ​ണ​ങ്ങി നേ​ര്‍​ച്ച​സ​മ​ര്‍​പ്പ​ണം എ​ന്നി​വ​യാ​യി​രു​ന്നു തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍.

സീ​റോ​മ​ല​ബാ​ര്‍ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, റ​വ. ഫാ. ​സി​മ്മി തോ​മ​സ് (സെ​ന്‍റ് ജോ​ര്‍​ജ് സീ​റോ​മ​ല​ബാ​ര്‍, പാ​റ്റേ​ഴ്സ​ണ്‍, ന്യൂ​ജ​ഴ്സി), റ​വ. ഫാ. ​വ​ര്‍​ഗീ​സ് സ്രാം​ബി​ക്ക​ല്‍ വി​സി (ചാ​പ്ലൈ​ന്‍, കൂ​പ്പ​ര്‍ ഹോ​സ്പി​റ്റ​ല്‍, കാം​ഡ​ന്‍, ന്യൂ​ജ​ഴ്സി), റ​വ. ജോ​ണ്‍ കെ​റ്റി​ല്‍​ബ​ര്‍​ഗ​ര്‍ സി.​എം (സെ​ന്‍​ട്ര​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ ഷ്രൈ​ന്‍) എ​ന്നി​വ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം വ​ഹി​ച്ചു.




ല​ത്തീ​ന്‍, സ്പാ​നി​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ചൊ​ല്ലി​യ ജ​പ​മാ​ല​പ്രാ​ര്‍​ഥ​ന​യോ​ടൊ​പ്പം വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ന​ട​ത്തി​യ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം മ​രി​യ​ഭ​ക്ത​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും സൗ​ഖ്യ​ദാ​യ​ക​മാ​യി​രു​ന്നു.



സീ​റോ​മ​ല​ബാ​ര്‍ യൂ​ത്ത് ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച മ​രി​യ​ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ എ​ല്ലാ​വ​രെ​യും ആ​ക​ര്‍​ഷി​ച്ചു. വി​വി​ധ ഇ​ന്ത്യ​ൻ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും ഫി​ല​ഡ​ല്‍​ഫി​യ സീ​റോ​മ​ല​ബാ​ര്‍ ഫൊ​റോ​നാ​പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​ണു തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​വി​കാ​രി റ​വ. ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ് (തി​രു​നാ​ള്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍), പോ​ള​ച്ച​ന്‍ വ​റീ​ദ്, ജെ​റി കു​രു​വി​ള, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, ഭ​ക്ത​സം​ഘ​ട​ന​ക​ള്‍, മ​ത​ബോ​ധ​ന​സ്കൂ​ള്‍ എ​ന്നി​വ തി​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു.