ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, September 14, 2024 12:21 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: സ്പ്രിം​ഗ് ക്രീ​ക്ക് - പാ​ർ​ക്ക​ർ റോ​ഡി​ൽ ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ദ​ന്പ​തി​ക​ൾ മ​രി​ച്ചു.

വി​ക്‌​ട​ർ വ​ർ​ഗീ​സ് (സു​നി​ൽ 45), ഭാ​ര്യ ഖു​ശ്ബു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രേ​ത​നാ​യ അ​മേ​രി​ക്ക​ൻ സാ​ഹി​ത്യ​കാ​ര​ൻ അ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ് വി​ക്‌​ട​ർ.

എ​ഴു​മ​റ്റൂ​ർ മാ​ൻ​കി​ളി​മു​റ്റം സ്വ​ദേ​ശി പ​രേ​ത​നാ​യ ഏ​ബ്ര​ഹാം വ​ർ​ഗീ​സി​ന്‍റെ​യും അ​മ്മി​ണി വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്.


പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച(​സെ​പ്റ്റം​ബ​ർ 20) വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ സെ​ഹി​യോ​ൺ മ​ർ​ത്തോ​മ്മാ ആ​രാ​ധ​നാ​ല​യ​ത്തി​ൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച(​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ പ​ത്തി​ന് സെ​ഹി​യോ​ൺ മ​ർ​ത്തോ​മ്മാ ആ​രാ​ധ​നാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് സം​സ്കാ​ര​വും ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ൾ ത​ത്സ​മ​യം www.provisiontv.in ല​ഭ്യ​മാ​ണ്.